ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/വയനാടിന്

Schoolwiki സംരംഭത്തിൽ നിന്ന്

കേരള സംസ്ഥാനത്തിലെ 12ആം ജില്ലയാണ് വയനാട്. കൽ‌പറ്റയാണ് ജില്ലയുടെ ആസ്ഥാനം.1980 നവംബർ ഒന്നിനാണ് വയനാട് ജില്ല രൂപം കൊണ്ടത്. കേരളത്തിലെ ഏറ്റവും കുറവ് ജനസംഖ്യയുള്ള ജില്ലയാണിത്. കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളുടെ ഭാഗമായിരുന്ന സ്ഥലങ്ങൾ അടർത്തിയെടുത്താണ് വയനാടിനു രൂപം കൊടുത്തത്. കബനി നദിയാണ്‌ ഈ ജില്ലയിലൂടെ ഒഴുകുന്ന പ്രധാന നദി. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ലയാണ് വയനാട്. ഡെക്കാൻ പീഠഭൂമിയുടെ തെക്കേ അറ്റത്താണ് വയനാട് ജില്ല നിലകൊള്ളുന്നത്, പശ്ചിമഘട്ടത്തിന്റെ ഒരു ഭാഗം ഉൾപ്പെടുന്നു. വയനാട് ജില്ലയുടെ മൊത്തം വിസ്തൃതി 2131 ചതുരശ്ര കിലോമീറ്ററാണ്, ഭൂവിഭാഗത്തിന്റെ 38 ശതമാനവും വനമാണ്.