ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/കാർഷിക ക്ലബ്
അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്ന മാനന്തവാടി ജി വി എച്ച് എസ് എസ് പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്നു.കുട്ടികളിൽ പാരിസ്ഥിതിക അവബോധം ശക്തിപ്പെടുത്തുക, പഠനത്തെ പ്രകൃതിയുമായി ബന്ധിപ്പിക്കുക,എന്ന ആശയത്തിൽ ഊന്നിയാണ് 2021-22 വർഷത്തെ പരിസ്ഥിതി പ്രവർത്തനങ്ങളിൽ സ്കൂൾ മുന്നോട്ടുപോകുന്നത്.
പരിസ്ഥിതി ദിനാചരണം ജൂൺ 5 പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ വിതരണവും വൃക്ഷ പരിപാലനവും നടത്തി കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ കൂടിച്ചേരലുകൾ നിയന്ത്രണം ഉള്ളതിനാൽ ഒമ്പതാം തരം വിദ്യാർത്ഥിയും ഭിന്നശേഷിക്കാരനായ മുഹമ്മദ് അദീൽ വീട്ടുമുറ്റത്ത് പേര നട്ട് ഉദ്ഘാടനം നടത്തി. കുട്ടികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു വീടുകളിൽ നടന്ന പ്രവർത്തനങ്ങൾ ക്ലാസ് ഗ്രൂപ്പുകളിൽ ഫോട്ടോ പോസ്റ്റ് ചെയ്യുവാൻ അനുവാദം നൽകി. മികച്ച പ്രതികരണങ്ങൾ കുട്ടികളിൽ നിന്നുണ്ടായി.
പരിസ്ഥിതി നാശവും കാലാവസ്ഥ വ്യതിയാനവും എന്ന വിഷയത്തെക്കുറിച്ച് ബോധവത്ക്കരണം നടത്തി. " നമുക്ക് നമ്മുടെ പ്രകൃതിയെ വീണ്ടെടുക്കാം" എന്നാ ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശം പ്രധാനാധ്യാപകൻ ശ്രീ തോമസ് മാത്യു കുട്ടികൾക്ക് നൽകി.
പരിസ്ഥിതി ക്ലബ്ബ് സ്കൂളിൽ വിദ്യാർഥികളും അധ്യാപകരും ചേർന്ന് ഉള്ള പരിസ്ഥിതി ക്ലബ് രൂപീകരിച്ചും ഉദ്ഘാടനം ശ്രീ തോമസ് മാത്യു നിർവഹിച്ചു. പരിസ്ഥിതി പ്രവർത്തനങ്ങളുടെ ചാർജ്ജുള്ള ലിസ സി എൽ സീനിയർ അസിസ്റ്റന്റ് സന്ധ്യ ടീച്ചർ അധ്യാപകരായ ശശി ടി ആർ അനിൽകുമാർ കെ പി സഹദേവൻ എം എന്നിവർ നേതൃത്വം നൽകി.
ബഷീർ ദിനത്തിൽ മാങ്കോസ്റ്റിൻ മരം നടൽ ബഷീർ ദിനത്തിൽ സ്കൂൾ മുറ്റത്ത് മാങ്കോസ്റ്റിൻ മരം നട്ടു പി ടി എ പ്രസിഡന്റ് പ്രതിഭാ ശശി വൃക്ഷത്തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു വൈസ് പ്രസിഡന്റ് മുഹമ്മദലി അധ്യാപകനായ സുരേഷ് കുമാർ അനിൽകുമാർ കെ ബി എന്നിവർ സംസാരിച്ചു ശശി ടി ആർ നന്ദി അറിയിച്ചു.
വനമഹോത്സവം കേരളം വനം-വന്യജീവി വകുപ്പ് നടത്തിയ വന മഹോത്സവത്തിൽ കുട്ടികളെ പങ്കെടുപ്പിച്ചു
പൂന്തോട്ട നവീകരണം സ്കൂൾ അങ്കണത്തി ലും നാലുകെട്ടിലും മനോഹരമാക്കുക എന്ന ലക്ഷ്യത്തോടെ പൂന്തോട്ട നവീകരണം നടത്തി വിദ്യാർഥികളും അധ്യാപകരും നവീകരണത്തിൽ പങ്കാളികളായി നാലുകെട്ടിൻ ഉള്ളിൽ വിവിധ തരം പൂച്ചെടികൾ വച്ചു.
പച്ചക്കറി തോട്ട നിർമ്മാണം സ്കൂളിൽ ജൈവ പച്ചക്കറി തോട്ടം ഉണ്ടാക്കി കുട്ടികളിൽ ജൈവ പച്ചക്കറി യെ കുറിച്ച് അവബോധം വളർത്തുക എന്ന ലക്ഷ്യം വെച്ച് കൊണ്ടുള്ളതായിരുന്നു പദ്ധതി ക്യാബേജ് പച്ചമുളക് വഴുതന കോളിഫ്ലവർ തുടങ്ങി പലയിനം പച്ചക്കറികൾ നട്ടു.