ഗവ.യു .പി .സ്കൂൾ കരയത്തുംചാൽ/പ്രവർത്തനങ്ങൾ/2024-25
ഗവ : യു .പി .സ്കൂൾ കരയത്തുംചാൽ
2024 -25 അധ്യയന വർഷത്തെ പ്രവേശനോത്സവം 2024 ജൂൺ 3 ന് വളരെ വിപുലമായി തന്നെ ആഘോഷിച്ചു .ശ്രീകണ്ഠപുരം മുൻസിപ്പാലിറ്റി അഞ്ചാം വാർഡ് കൗൺസിലർ ശ്രീ .സിജൊ മറ്റപ്പള്ളി ഉദ്‌ഘാടനം നിർവഹിച്ചു.ഒന്നാം ക്ലാസ്സിലെ അദ്ധ്യാപികയായ ജസീല ടീച്ചറും മറ്റ് അദ്ധ്യാപകരും രക്ഷിതാക്കളും കുട്ടികളും ചേർന്ന് അക്ഷരദീപം തെളിയിച്ചു .പഠനോപകരണങ്ങൾ വിതരണം ചെയ്തു. സ്‌കൂളിലെത്തിയ മുഴുവൻ പേർക്കും പായസം നൽകി


വായന ദിനം
വായനാദിനവുമായി ബന്ധപെട്ട് പുസ്തകപരിചയം ,പ്രശസ്ത എഴുത്തുകാരുടെ ജീവചരിത്ര പതിപ്പ് തയ്യാറാക്കി .പുസ്തകാസ്വാദനം തയ്യാറാക്കി അസംബ്ലിയിൽ അവതരിപ്പിച്ചു

ജൂലൈ 21 ചാന്ദ്രദിനം ആഘോഷിച്ചു.ക്വിസ് ,ചാന്ദ്ര ദിന പതിപ്പ് ,അമ്പിളിക്കവിതാലാപനം ,പോസ്റ്റർ ,റോക്കറ്റ് നിർമാണം വീഡിയോ പ്രദർശനം ,ബഹിരാകാശ വാർത്തകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള കൊളാഷ് മത്സരം എന്നിവ സംഘടിപ്പിച്ചു .

സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു .പ്രധാനാദ്ധ്യാപിക ശ്രീജ ടീച്ചർ പതാക ഉയർത്തി . റാലി സംഘടിപ്പിച്ചു.കുട്ടികൾ പ്ലക്കാർഡും പോസ്റ്ററും നിർമിച്ചു.ക്വിസ് മത്സരം നടത്തി .പായസം വിതരണം ചെയ്തു .

പച്ചക്കറിത്തോട്ടം നിർമ്മാണം
കേരളപിറവി ദിനത്തിൽ സ്കൂൾ ജൈവ പച്ചക്കറിത്തോട്ടം ഉദ്‌ഘാടനം പ്രധാനാധ്യപിക ശ്രീജ ടീച്ചർ നിർവഹിച്ചു.ജൈവ എന്റർപ്രൈസസിന്റെ ആഭിമുഖ്യത്തിൽ തൈകൾ വിതരണം ചെയ്യുകയും നേടുകയും ചെയ്തു.

ചുറ്റുമതിൽ ഉദ്‌ഘാടനം
സമഗ്ര ശിക്ഷ കേരളം ഫണ്ട് ഉപയോഗിച്ചു നിർമിച്ച ചുറ്റുമതിലിന്റെ ഉദ്‌ഘാടനം നഗരസഭാ ചെയർപേഴ്സൺ ശ്രീമതി.Dr.ഫിലോമിന ടീച്ചർ നിർവഹിച്ചു .

അടുക്കള നിറയെ പാത്രങ്ങൾ ഉദ്‌ഘാടനം
അടുക്കള നിറയെ പാത്രങ്ങളുടേ ഉദ്‌ഘാടനം വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.ത്രേസ്യാമ്മ മാത്യു അവർകൾ നിർവഹിച്ചു.
ടെൻ സ്റ്റാർ പദവി
ഹരിത വിദ്യാലയം സ്റ്റാർ ഗ്രേഡിംഗ് പരിശോധനയിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ച ഗവഃ യു പി സ്കൂൾ കരയത്തുംചാൽ ടെൻ സ്റ്റാർ പദവി നേടി.


മികവ് -ജൈവമാലിന്യ സംസ്കരണം
2024-25 അധ്യയന വർഷത്തിലെ മികവ് പ്രവർത്തനമായി ചെയ്തത് 'സ്‌കൂൾ ജൈവമാലിന്യ സംസ്കരണവും ,ശാസ്ത്ര പരീക്ഷണവും ' ആയിരുന്നു .ശാസ്ത്ര കൗതുകം എന്ന പേര് നൽകിയ മികവ് പ്രവർത്തന പരിപാടിയിൽ കുട്ടികൾ ഏറെ താല്പര്യത്തോടെയാണ് പങ്കെടുത്തത് .ശാസ്ത്ര പരീക്ഷണങ്ങൾ ചെയ്യുന്നതിൽ കുട്ടികൾ മികവ് പുലർത്തി .സ്‌കൂൾ ജൈവമാലിന്യം സംസ്കരിച്ചു ജൈവ വളമാക്കി സ്‌കൂൾ പച്ചക്കറി തോട്ടത്തിൽ ഉപയോഗിക്കാൻ സാധിച്ചു .