ഗവ.യു പി എസ് രാമപുരം /സയൻസ് ലാബ്

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ലാബ്

സയൻസ് ലാബിനു വേണ്ടി പ്രത്യേക മുറിസൗകര്യം ലഭ്യമല്ല നിലവിൽ സയൻസ് പാ‍ർക്ക് പ്രവർത്തിക്കുന്ന മുറിയിൽ ലാബ് പ്രവർത്തിച്ചുവരുന്നു. മൂന്നു അലമാരകളിലായി ഫിസിക്സ് , ബയോളജി , രസതന്ത്രം ,അസ്ട്രോണമി എന്നിങ്ങനെ ലേബൽ ചെയ്ത് ക്ലാസ് മുറികളിൽ നടക്കുന്ന പഠനപ്രവർത്തനങ്ങളുടെ ഭാഗമായി ഉപയോഗിക്കേണ്ട ഉപകരണങ്ങൾ , രാസവസ്തുക്കൾ ,മാത‍ൃകകൾ, ചാർട്ടുകൾ, ചിത്രങ്ങൾ തുടങ്ങിയവ സ്കൂൾലാബിൽ സജ്ജീരിച്ചിട്ടുണ്ട്. പഠനപ്രവർത്തനങ്ങളുടെ ഭാഗമായി സാമഗ്രികൾ ക്ലസ്മുറികളിൽ എത്തിച്ചുകൊണ്ട് എല്ലാ വിദ്യാർത്ഥികളും സ്വതന്ത്രമായി പരീക്ഷണപ്രവ‍ർത്തനങ്ങളിൽ ഏ‍ർപ്പെടുന്നു.

സ്കൂൾ സയൻസ് ലാബ്

പഠനപ്രവർത്തനങ്ങളുടെ ഭാഗമായി ചുറ്റുപാടുംനിന്നും ലഭ്യമാകുന്ന വസ്തുക്കൾ പ്രയോജനപ്പെടുത്തി വിദ്യാർത്ഥികൾ വിവധ ഉപകരണങ്ങൾ നിർമ്മിക്കപ്പെടുന്നുണ്ട് ഇവ ലാബിൽ സൂക്ഷിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. പഠഭാഗവുമായി ഉപയോഗിക്കേണ്ട പരമാവധി സാധനങ്ങൾ ഇന്ന് ലാബിൽ ലഭ്യമാണ്.

സയൻസ് ലാബ് ഉപകരണങ്ങൾ

കുടാതെ ശാസ്ത്രപാഠഭാഗവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് പരീക്ഷണപ്രവർത്തനങ്ങളിൽ ഏർപ്പെടുവാൻവേണ്ടി എല്ലാ വിദ്യാർത്ഥികളും സയൻസ് കിറ്റും, ഹോം ലാബും തയാറാക്കിയിട്ടുണ്ട് സാമഗ്രികളുടെ പേരുകൾ ലിസ്റ്റ് ചെയ്യ്ത രജിസ്റ്റർ ലാബിൽ സൂക്ഷിച്ചിട്ടുണ്ട്.