കാടും കാവും മലയോരങ്ങളും
കളകളമോതും അരുവികളും
കഴിഞ്ഞ കാലത്തിന്റെ ഓർമ്മകൾ
കാടുകൾ വെട്ടിത്തെളിച്ചു.
പുഴകൾ മണ്ണിട്ടുമൂടി
മലകൾ ഇടിച്ചുനിരത്തി
അമ്മയാം പ്രകൃതിയെ മറന്നുകളഞ്ഞു
പ്രകൃതി തന്ന വരങ്ങളെ മറന്നുകളഞ്ഞു.
പുഴകളിലെല്ലാം മാലിന്യങ്ങൾ
കാടും കാവും മലയോരങ്ങളും
കളകളമോതും അരുവികളും
ഓർമ്മകൾ മാത്രമായി.