ഗവ.യു പി എസ് തൊളിക്കോട്/അക്ഷരവൃക്ഷം/കൊറോണ
കൊറോണ
എന്താണ് കൊറോണ വൈറസ് ? ഇതിനെ പ്രതിരോധിക്കാൻ എന്തൊക്കെ ചെയ്യണം കഴിഞ്ഞ ഡിസംബർ അവസാനത്തോടെ വുഹാനിൽ പടർന്നു പിടിച്ച കൊറോണ വൈറസ് ഇപ്പോൾ ലോകത്തിലെ മിക്ക രാജ്യങ്ങളിലേയ്ക്കും വ്യാപിച്ചു കഴിഞ്ഞു.കോവിഡ്-19 എന്ന് ലോകാരോഗ്യ സംഘടന പേരിട്ട ഈ കൊറോണ വൈറസ് ഏറ്റവും കൂടുതൽ ആളുകളുടെ ജീവനെടുത്തത് അമേരിക്കയിലാണ്. 1960 കളിലാണ് കൊറോണ വൈറസിനെ ആദ്യമായി തിരിച്ചറിഞ്ഞത്. മൈക്രോസ്കോപ്പിലൂടെ നോക്കിയാൽ ഇവയെ കിരീടത്തിന്റെ ആകൃതിയിലാണ് കാണുന്നത്. ഗോളാകൃതിയിൽ കൂർത്ത അഗ്രങ്ങളുള്ള ഇവയുടെ ഈ രൂപഘടന മൂലമാണ് കൊറോണ വൈറസ് എന്ന പേര് വന്നത്. പക്ഷികളിലും മൃഗങ്ങളിലുമെല്ലാം ഈ രോഗമുണ്ടാകാറുണ്ട്. മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നവയാണ് ഇവ. ആയതിനാലാണ് ഇവയെ സൂണോട്ടിക് വൈറസ് എന്നാണ് പറയുന്നത്. കൊറോണവൈറസിനെപ്രതിരോധിക്കാനായി നമുക്ക് പരിസര ശുചിത്വവും വ്യക്തിശുചിത്വവും പാലിക്കണം. കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്റ് എങ്കിലും വൃത്തിയായി കഴുകണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും തൂവാല കൊണ്ട് മൂടണം. അനാവശ്യമായ ആശുപത്രിസന്ദർശനങ്ങൾ ഒഴിവാക്കണം രോഗിയുമായി ഒരു മീറ്ററെങ്കിലും അകലം പാലിക്കണം. ഇവയൊക്കെ ശ്രദ്ധിച്ചാൽ നമുക്ക് ഒരു പരിധിവരെ കൊറോണയെ പ്രതിരോധിക്കാം.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം