ഗവ.യു പി.എസ്.വി.വി.ദായിനി/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം

കാട്ടിലെ ഉൾ വനത്തിൽ ഒരു വൃദ്ധൻ താമസിച്ചുരുന്നു ആ വൃദ്ധൻ ചെറു കുടിലിലായിരുന്നു താമസം. ഈറ കൊണ്ട് മേഞ്ഞതായിരുന്നു ആ കുടിൽ മാത്രമല്ല ആ വൃദ്ധൻ പരിസ്ഥിതി സംരക്ഷകൻ കൂടി ആയിരുന്നു. പരിസ്ഥിതിയെ നന്നായി സ്നേഹിക്കുകയും ചെയ്തിരുന്നു അത് കൂടാതെ കുടിലിനോട് ചേർന്ന് കൃഷിയും ചെയ്തിരുന്നു എല്ലാ പച്ചക്കറികളും വിളയിച്ചെടുക്കുന്നതിനുള്ള വെള്ളം എടുത്തിരുന്നത് അപ്പുറത്തുള്ള ഒരു അരുവിയിൽ നിന്നായിരുന്നു പച്ചക്കറി പാകമാകുമ്പോൾ വിളവെടുത്തു അതിനെ ആഴ്ഴ്ചയിലൊരിക്കൽ പട്ടണത്തിൽ കൊണ്ട് പോയി വിൽക്കുമായിരുന്ന് അപ്പോൾ ആ പട്ടണത്തിലെ ചിലർ കൊറോണയെ കുറിച്ച് പറയുന്നത് കേട്ടു.കൊറോണയെ കുറിച്ച് കൂടുതൽ അറിയാൻ അടുത്ത് നിന്ന ഒരാളോട് ചോദിച്ചു അദ്ദേഹം അയാളുടെ സംശയങ്ങൾക്കു മറുപടി പറഞു കൊടുത്തു മാത്രമല്ല മാത്രമല്ല ഈ രോഗം വരാതിരിക്കുന്നതിനുള്ള കുറെ ഉപദേശങ്ങളും അയാൾ പറഞു കൊടുത്തു.മാസ്ക് ഉപയോഗിക്കണം സോപ്പ് ഉപയോഗിച്ച് ഇടയ്ക്കിടെ കൈ കഴുകണം ശുചിത്വം പാലിക്കണം എന്നൊക്കെ. പിറ്റേ ദിവസം പട്ടണത്തിൽ ചെന്ന് നോക്കിയപ്പോൾ അവിടെ രണ്ടോ മൂന്നോ പേരെ മാത്രമേ കണ്ടുള്ളു അവരൊക്കെ മാസ്കും ധരിച്ചിരിക്കുന്നു. അയാൾക്ക്‌ കാര്യം മനസിലായി . അതിനു ശേഷം അയാൾ പട്ടണത്തിലേക്കു വന്നില്ല എന്ന് മാത്രം അല്ല അയാൾ വളരെ കഷ്ട്ടപ്പെട്ടു കൃഷിചെയ്തെടുക്കുന്ന പച്ചക്കറികൾ ആ രോഗം നിന്ന സമയത്തു എല്ലാവര്ക്കും സൗജന്ന്യമായി കൊടുക്കുകയും ചെയ്തു . കുറെ ദിവസങ്ങൾ കഴിജപ്പോൾ രോഗം മാറിപ്പോവുകയും അവിടെത്തെ ആളുകൾ എല്ലാം ചേർന്ന് ആ വൃദ്ധന് നിറയെ വസ്ത്രങ്ങളും ആഹാരരവും എല്ലാരും ചേർന്ന് വാങ്ങി കൊടുത്തു

ആരതി
7 A വി വി ദായിനി ജി യൂ പി സ്‌കൂൾ വലിയവേങ്കാട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ