ഗവ.യു.പി.സ്കൂൾ പെണ്ണുക്കര/അക്ഷരവൃക്ഷം/ശുചിത്വ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വ കേരളം

പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ ആധാരമാക്കിയുള്ള ലേഖനം.

മറ്റുള്ള ജീവികളിൽ നിന്നും വ്യത്യാസമുള്ള ജീവികളാണ് മനുഷ്യരായ നാം. വിവേകത്തോടെ ചിന്തിക്കാനും പ്രവർത്തിക്കാനും നമുക്ക് കഴിയും.പക്ഷെ ഇന്നത്തെ സമൂഹം നന്മയിലൂടെ ചിന്തിക്കുകയും കാരുണ്യത്തോടെ പ്രവർത്തിക്കുകയും ചെയ്യുന്നത് പൂർണ്ണമായും ശുദ്ധമനസ്സോടെയാണോ? എന്നു നാം ചിന്തിക്കേണ്ടതുണ്ട്. മനുഷ്യ മനസ്സിന്റെ അഹന്തയും ,സ്വാർത്ഥതയും ഒരു പരിധി വരെ ഇല്ലാതാക്കുവാൻ ഒരു വൈറസിനു കഴിഞ്ഞുവെങ്കിൽ നാം അഹങ്കരിക്കുന്ന സ്വത്തും പ്രശസ്തിയുമെല്ലാം ഇല്ലാതാക്കുന്ന ഒരു വൈറസ് ഇതിലും കൊടുംഭീകരതയിൽ വരും എന്നു തന്നെ ഞാൻ വിശ്വസിക്കട്ടെ!

ചൈനയിലെ വുഹാനിലെ ഒരു ചന്തയിൽ നിന്നും നാശം വിതച്ച കൊറോണ വൈറസ് ലോകത്തെ മുഴുവൻ സ്തംഭിപ്പിച്ചു. പതിനായിരക്കണക്കിനാളുകളാണ് മരിച്ചത്. വ്യക്തി ശുചിത്വത്തിലൂടെ ഒരു കുടുംബത്തേയും അതുവഴി നമുക്ക് ഒരു സമൂഹത്തേയും ശുചിത്വ പൂർണ്ണമാക്കാൻ കഴിയും. ശുചിത്വമുള്ള ചുറ്റുപാട് നമ്മുടെ മനസ്സിന് കുളിർമയേകും. അല്പം വെയിൽ കൊള്ളുക, വീട്ടിലുണ്ടാക്കുന്ന ആഹാരം കഴിക്കുക, വൃത്തിയായി കഴുകിയ പഴവും പച്ചക്കറികളും ഉപയോഗിക്കുക, ദിവസവും രണ്ടു നേരം കുളിക്കുക,.ഇവയിലൂടെ നാം നേടിയെടുക്കുന്നത് ആരോഗ്യവും പ്രതിരോധശേഷിയുമുള്ള ഒരു ശരീരത്തെയാണ്.

അമേരിക്ക പോലുള്ള സമ്പന്ന രാജ്യങ്ങളെപ്പോലും ഒരു വൈറസിന് ഭീതിയുളവാക്കാൻ കഴിഞ്ഞുവെങ്കിൽ വിദ്യാസമ്പന്നരായ നമ്മളുള്ള ഇന്ത്യാമഹാരാജ്യത്തിൽ ശുചിത്വ പാലനം സ്വഗൃഹങ്ങളിൽ നടപ്പിലാക്കുക. നമ്മെ കണ്ട് നമ്മുടെ അയൽക്കാരും, അങ്ങനെ ഒരു സമൂഹവും രോഗവിമുക്തി നേടട്ടെ!

രേവതി ബാബുരാജ്
6 A ഗവ. യു. പി. സ്‌കൂൾ പെണ്ണുക്കര, ആലപ്പുഴ, ചെങ്ങന്നൂർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം