ഗവ.യു.പി.സ്കൂൾ പെണ്ണുക്കര/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ശുചിത്വം ഒരു സംസ്കാരമാണെന്ന് പഠിപ്പിച്ചത് നമ്മുടെ പൂർവികരാണ് .വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടുകളും മാലിന്യവിമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം. വ്യക്തി ശുചിത് മാത്രം പോരാ നമ്മുടെ വീടും പരിസരവും വൃത്തിയായിരിക്കാൻ നാം ഓരോരുത്തരും ശ്രദ്ധിക്കണം'.ഓരോ വ്യക്തികളും അവരവരുടെ കടമ നിറവേറ്റിയാൽ ശുചിത്വം താനേ വന്നീടും. പൊതു ഇടങ്ങൾ അറിഞ്ഞു കൊണ്ട് വൃത്തികേടാക്കാതെയും സൂക്ഷിക്കണം. ഇന്ന് ശുചിത്വമില്ലായ്മ മൂലം രോഗ്യ പ്രശ്നങ്ങളും പകർച്ചവ്യാധികളും ഉണ്ടാകുന്നു. ശുചിത്വമില്ലായ്മ വായു, ജലം, മണ്ണ് എന്നിവ മലിനമാകുന്നതിന് കാരണമാകുന്നു. നാം ഓരോരുത്തരും വ്യക്തി ശുചിത്വത്തിനൊപ്പം പരിസര ശുചിത്വവും സാമൂഹിക ശുചിത്വവും നിർബന്ധമായും പരിപാലിച്ചിരിക്കണം' എങ്കിൽ നമുക്ക് ആരോഗ്യമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാനാവും.ആരോഗ്യമുള്ള ജീവിത ചര്യകൾ ശീലിച്ചാൽ നമുക്ക് ഇതിന് ഒരു പരിധി വരെ സാധി ക്കും. രോഗ പ്രതിരോധശേഷി കൈവരിക്കത്തക്കവിധത്തിലുള്ള ഭക്ഷണം, വ്യായാമം എന്നിവ നാം ശീലമാക്കണം. ഇന്ന് നമ്മുടെ മാനവരാശിയുടെ നാശം വിതച്ചു കൊണ്ടിരിക്കുന്ന ഒരു മഹാമാരിയാണ് കോവിഡ് 19. ഈ മഹാമാരിയിൽ നിന്നും രക്ഷ നേടുന്നതിനായി നാം പല മുൻകരുതലുകളും എടുക്കേണ്ടതാണ്. വ്യക്തി ശുചിത്വം പാലിക്കുക., സാമൂഹിക അകലം പാലിക്കു ക,മാസ്ക് ധരിക്കുക എന്നിവ നാം നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങളാണ്.ഈ വിപത്തിൽ നിന്ന് രക്ഷനേടാൻ രാജ്യങ്ങൾ സമ്പൂർണ അടച്ചിടലിന് വിധേയമാകുകൾ പാലിക്കുകയും വഴി ഈ ഒരു പരിധി വരെ രക്ഷ നേടിക്കൊണ്ടിരിക്കുകയാണ് .മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യുന്നതിലൂടെ പല വിധ വെല്ലുവിളികളാണ് നാം ഇന്ന് നേരിട്ടു കൊണ്ടിരിക്കുന്നത്.ഇവ മനുഷ്യൻ്റെ നിലനിൽപ്പ് തന്നെ ഇല്ലാതാക്കി കൊണ്ടിരിക്കുകയാണ്. സംസ്കാരം ജനിക്കുന്നത് മണ്ണിൽ നിന്നാണ് എന്നാൽ നാം ഈ ഭൂമിയെ മലിനമാക്കുന്നു. പ്രകൃതിയെ അമ്മയായി കണ്ട് ഒരമ്മയെ മക്കൾ പരിപാലിക്കുന്ന രീതിയിൽ സ്നേഹിക്കുകയും സുരക്ഷിക്കുകയും ചെയ്ത് ഈ ലോകത്തെ നമുക്ക് രക്ഷിക്കാ. അതിനായി നമുക്ക് കൈ കോർക്കാം.

ധന്വന്ത് എസ്.രാജീവ്
5A ഗവ.യു.പി.സ്‌കൂൾ പെണ്ണുക്കര,ആലപ്പുഴ,ചെങ്ങന്നൂർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം