ഗവ.യു.പി.സ്കൂൾ പെണ്ണുക്കര/അക്ഷരവൃക്ഷം/പരിസ്ഥിതി പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി പാഠം

മരമതു സുലഭം ഭൂമിയിലെങ്കിൽ
മരമതു നമ്മുടെ സ്വത്തല്ല
പ്രകൃതി നൽകിയ വരമാണത്.
ഓർത്തീടേണം നാമെല്ലാം
ഫലങ്ങൾ നൽകം
തണലേകും വാസസ്ഥലവും നൽകീടും
ജീവൻ കാക്കാൻ എല്ലാം നൽകും മാതാവാണീ ഭൂലോകം
എങ്കിലുമതി നെ നശിപ്പിക്കാൻ ഒരുങ്ങുകയാണീ ഭൂലോകർ
പ്ലാസ്റ്റിക്കെല്ലാം വലിച്ചെറിഞ്ഞും മരങ്ങളെല്ലാം വെട്ടി മുറിച്ചും
അതിൻ ഭവിഷ്യത്തറിയാതെ തുടർന്നീടുന്നു ക്രൂരതകൾ
പ്രകൃതി നമ്മെ വലിയൊരു പാഠം പഠിപ്പിച്ചീടാൻ ശ്രമിക്കുന്നു.
പ്രളയക്കെടുതിയും കൊറോണയും അതിലൊരു ചെറിയ പാഠം മാത്രം.
 

ശിവദത്തൻ
7 A ഗവ. യു. പി. സ്‌കൂൾ പെണ്ണുക്കര, ആലപ്പുഴ, ചെങ്ങന്നൂർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത