ഗവ.യു.പി.സ്കൂൾ പെണ്ണുക്കര/അക്ഷരവൃക്ഷം/കൊറോണ എന്ന ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന ഭീകരൻ

മീനു അന്നും പതിവുപോലെ സ്കൂളിലേക്ക് പോയി.അവിടെ ചെന്നപ്പോഴാണ് കൊറോണ വ്യാപനത്തെ തുടർന്നു നാളെ മുതൽ സ്കൂളിന് അവധിയാണെന്നും പരീക്ഷ പോലും വേണ്ടെന്നു വച്ചെന്നും അറിയുന്നത്.പരീക്ഷ വേണ്ടെന്നു വെച്ചതിൽ സന്തോഷം തോന്നിയെങ്കിലും കൂട്ടുകാരെ നാളെ മുതൽ കാണാൻ കഴിയില്ലല്ലോ എന്ന വിഷമം മീനുവിനെ അലട്ടി.'കൊറോണ കൊറോണ'എന്നു എല്ലാരും പറയുന്നുണ്ടെങ്കിലും എന്താണ് എന്ന് അവൾക്ക് മനസ്സിലായില്ല.വീട്ടിൽ വന്നയുടനെ അവൾ അമ്മയോട് കാര്യം ചോദിച്ചു.കൊറോണ എന്നത് ഒരു വൈറസ് രോഗമാണെന്നും കോവിഡ് 19 എന്നാണ്‌ അതിന്റെ പേരെന്നും പെട്ടെന്ന് ഇത് സമ്പർക്കത്തിലൂടെ ആളുകൾക്കു പകരുമെന്നും 'അമ്മ അവൾക്കു പറഞ്ഞു കൊടുത്തു.അങ്ങനെയെങ്കിൽ നമുക്കും ഇത് വരുമല്ലോ.അവൾക്ക് ആകെ പേടിയായി.ഈ രോഗം വരാതിരിക്കാൻ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന സംശയം അവളിലുണ്ടായി.ടെലിവിഷനിലും പത്രത്തിലുമെല്ലാം ഇതിനെ കുറിച്ചുള്ള വാർത്ത മാത്രമായി.എങ്ങനെ ഇതിനെ നേരിടാം എന്ന് അവൾ അമ്മയോട് ചോദിച്ചു.വ്യക്‌തിശുചിത്വത്തിലൂടെയും പരിസരശുചിത്വത്തിലൂടെയും നമുക്കിതിനെ നേരിടാം.കൈകൾ സോപ്പുപയോഗിച്ചു ഇടയ്ക്കിടക്ക് കഴുകുക.പുറത്തു പോകുമ്പോൾ മാസ്‌ക് ഉപയോഗിക്കുക .ആളുകളുമായി അടുത്തിടപഴകാതിരിക്കുക .തുടങ്ങിയവയിലൂടെ ഈ രോഗം അകറ്റാം.രോഗപ്രതിരോധത്തിനായി ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുക.ധാരാളം വെള്ളവും കുടിക്കുക.'അമ്മ പറഞ്ഞു. അങ്ങനെയിരിക്കെ സർക്കാർ ലോക്ക്ഡൗണും പ്രഖ്യാപിച്ചു. അങ്ങനെ എല്ലാവരും വീട്ടിൽ തന്നെയായി.ശാരീരിക അകലം പാലിച്ചു കൊണ്ട് കൊറോണ എന്ന മഹാ മാരിയെ ഒറ്റ കെട്ടായ്‌ നേരിടാം എന്നു വീട്ടു കരുമൊത്ത് അവൾ തീരുമാനിച്ചു.

Break The Chain

ആവണി എസ്
3 A ഗവ. യു. പി. സ്‌കൂൾ പെണ്ണുക്കര, ആലപ്പുഴ, ചെങ്ങന്നൂർ
ചെങ്ങന്നൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ