ഗവ.യു.പി.സ്കൂൾ കല്ലിശ്ശേരി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കല്ലിശ്ശരി ഗ്രാമത്തിൽ അതിപുരാതനമായ ആരാധനാലയമായ അഴകിയകാവ് ക്ഷത്രത്തിനുസമീപത്തായി കുന്നുംപുറം സ്ക്കൂൾ എന്നറിയപ്പെടുന്ന കല്ലിശ്ശേരി ഗവൺമെൻറ് യു പി സ്ക്കൂൾ സ്ഥിതി ചെയ്യുന്നു. ക്നാനായ സമുദായത്തിൻറെ അ‍ഡ്മിനിസ്ട്രേറ്റനായിരുന്ന താമരപ്പള്ളി അബ്രഹാം കോർ എപ്പിസ്ക്കോപ്പയുടെ മാനേജ് മെൻറിൽ 1904 ൽ 5-ാം ക്ലാസ്സ് വരെയുള്ള മലയാള പ്രൈമറി സ്ക്കൂളായി പ്രവർത്തനം ആരംഭിച്ചു. വര്‌ഷങ്ങൾ പിന്നിട്ടപ്പോൾ സർക്കാർ ഈ സ്ഥാപനം ഏറ്റെടുക്കുകയും 7-ാം ക്ലാസ്സ് വരെയുള്ള മലയാള വിദ്യാലയമായി ഉയർത്തുകയുമുണ്ടായി.