ഗവ.യു.പി.എസ് റസ്സൽപുരം/അക്ഷരവൃക്ഷം/ഓർക്കുക !

Schoolwiki സംരംഭത്തിൽ നിന്ന്
ഓർക്കുക !

പ്രിയ കുട്ടുകാരെ ,

                നാം ഇന്ന് കൊറോണ എന്ന മഹാമാരിയ്ക്ക്  എതിരെ  യുദ്ധം ചെയ്യുകയാണ്. പണക്കാരനെന്നോ പാവപെട്ടവനെന്നോ വേർതിരിവ് ഇല്ലാതെ നാം ഒറ്റകെട്ടായി  മുന്നോട്ടു പോകുകയാണ്. നമുക്കായി സുരക്ഷ ഒരുക്കുന്ന ആരോഗ്യ പ്രവർത്തകർ ,പൊലീസുകാർ ,മന്ത്രിമാർ ,എന്നിവരുടെ  നിർദ്ദേശങ്ങൾ ,നിയന്ത്രണങ്ങൾ  നാം പാലിക്കുന്നതു കൊണ്ട്  ഈ രോഗം ഒരു  പരിധി വരെ തടയാൻ കഴിയുന്നു. അതുകൊണ്ട്  തന്നെ നാം ഇന്ന് വീടുകളിൽ സുരക്ഷിതമായി ഇരിക്കുന്നു .നമുക്ക് വേണ്ടി പ്രവർത്തിക്കുന്ന ആ  നല്ല മനസുകളെ ഞാൻ ഇന്ന് നന്ദിയോടെ  ഓർക്കുന്നു .കുറെ  ദിവസങ്ങൾക്ക്  മുൻപ്  പത്രങ്ങളിൽ  പീഡനവും ,കൊലപാതകവും ആയിരുന്നു എങ്കിൽ ഇന്ന് കൊറോണ എന്ന  മഹാവിപത്തിനെ എങ്ങനെ നേരിടണം എന്ന വാർത്തകൾ  ആണ് .റോഡപകടങ്ങളും ,കൊലപാതകങ്ങളും കുറഞ്ഞു എങ്കിലും കൊറോണ ലോകത്തിൽ കാർന്നു തിന്നത് ലക്ഷകണക്കിന്  ജീവനുകളെയാണ് .ഈ  സമയം   എന്റെ  മുത്തശ്ശിയും ,അധ്യപകരും പറഞ്ഞു തന്ന  ചില കാര്യങ്ങൾ ഓർമ വരുന്നു ."പുറത്തു പോയിട്ട്  വന്നാൽ ശരീരം വൃത്തിയാക്കുക  ,മറ്റുള്ളവർ ഉപയോഗിക്കുന്ന വസ്തുക്കൾ   വൃത്തിയാക്കി നാം ഉപയോഗിക്കുക ,  നമുടെ  താമസസ്ഥലം  വൃത്തിയാക്കുക “.ഈ കാര്യങ്ങൾ  ഒരു കഥ പോലെ എനിക്ക് പറഞ്ഞു  തന്നപ്പോൾ അത് ശ്രദ്ധിക്കാതെ , കൈകൾ വൃത്തിയാക്കാതെ  പലതും  കഴിച്ചു കൊണ്ട് രോഗങ്ങൾ  വരുത്തുന്നത്  പതിവായിരുന്നു. ഇന്ന്  കൊറോണയെ  നേരിടാൻ ദിവസവും എത്രയോ തവണ ശരീരം വൃത്തിയാക്കുന്നു .ഒരു  പക്ഷെ അവരുടെ വാക്കുകൾ  എന്റെ  ജീവിതത്തിന്റെ  ഭാഗം ആക്കിയിരുന്നു  എങ്കിൽ ഇന്നു സർക്കാറിന്റെ വാക്കുകൾ എനിക്ക് ഒരു  ബുദ്ധിമുട്ടായി  തോന്നില്ലായിരുന്നു. ആയതിനാൽ ഈ മഹാമാരിയെ നേരിടാൻ ശുചിത്വം ആവിശ്യമാണെന്ന് മനസിലായി .അതുകൊണ്ട് നാം ജീവിതത്തിൽ ശുചിത്വത്തിന് പ്രധാന്യം കൊടുക്കണം ......ഒറ്റകെട്ടായി ഈ മഹാമാരിയെ നമുക്ക്  നേരിടാം....തടയാം.........................            
പതഞ്‌ജലി .S C
3A ഗവ യു പി എസ് റസൽപുരം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം