ഗവ.യു.പി.എസ്. വാഴമുട്ടം/ചരിത്രം
1873 സെപ്റ്റംബർ മാസം 27 ആം തീയതി ഓമല്ലൂർ ഇടയിൽ വീട്ടിൽ ഇട്ടിച്ചെറിയായുടെയും പത്തനംതിട്ട നന്നുവക്കാട് ചക്കാലയിൽ മറിയാമ്മയുടെ മക്കളിൽ ഏഴാമനായി ജനിച്ച ഇ എ ചെറിയാൻ സാർ (ഇടയിൽ വാദ്ധ്യാർ(1874-1952) എന്ന മഹാപ്രതിഭ. പ്രാഥമിക വിദ്യാഭ്യാസംപോലും നേടാൻ സാഹചര്യം ഇല്ലാതിരുന്ന കാലഘട്ടത്തിൽ കിലോമീറ്ററുകളോളം സഞ്ചരിച്ച് കുഴിക്കാലയിൽ ആംഗ്ലിക്കൻ മിഷനറിമാർ സ്ഥാപിച്ച സ്കൂളിൽ വിദ്യാഭ്യാസം നേടി തുടർന്ന് മലയാളം ഇംഗ്ലീഷ് തമിഴ് സംസ്കൃതം സുറിയാനി ഭാഷകളിൽ പാണ്ഡിത്യം നേടുകയും സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ സജീവമാവുകയും ചെയ്തു. അക്കാലത്ത് സ്വന്തം അനുഭവത്തിൽ കൂടിവിദ്യാഭ്യാസത്തിന്റെ ആവശ്യകത മനസ്സിലാക്കി പത്തനംതിട്ടയുടെ വിവിധ പ്രദേശങ്ങളിൽ 15 വിദ്യാലയങ്ങൾ സ്ഥാപിച്ചു. അതിലൊന്നാണ്