ഗവ.യു.പി.എസ്. വാഴമുട്ടം/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഓരോ അക്കാദമിക വർഷവും വളരെ വ്യത്യസ്തമായ മികവു പ്രവർത്തനങ്ങൾ സ്കൂൾ തലത്തിൽ നടത്താറുണ്ട് പാഠഭാഗങ്ങൾ കഥയായും കവിതയായും നാടക രൂപത്തിലും അവതരിപ്പിക്കാറുണ്ട്. കോവിഡ് കാരണം സ്കൂൾ അടച്ചിട്ടിരുന്ന സമയങ്ങളിൽ പോലും കുട്ടികൾക്ക് പഠന പ്രവർത്തനങ്ങൾ മുടങ്ങാതെ ഇരിക്കുവാൻ ഓൺലൈൻ ക്ലാസുകൾക്ക് പുറമെ ധാരാളം പ്രവർത്തനങ്ങൾ ചെയ്തു വരുന്നു ലോക ഡൗൺ സമയത്ത് സ്കൂൾ ലൈബ്രറി പുസ്തകങ്ങൾ കുട്ടികളുടെ വീടുകളിലേക്ക് സ്കൂൾ വണ്ടിയിൽ വിതരണം ചെയ്തു സ്കൂളിൽ പച്ചക്കറി തോട്ടം നിർമ്മിച്ചു പാഠഭാഗങ്ങൾ augmented റിയാലിറ്റി രൂപത്തിൽ അവതരിപ്പിച്ചു റേഡിയോ കേരളയിൽ ക്ലാസുകൾ എടുത്തു നൽകി. കുട്ടികളുടെ വായന പ്രോത്സാഹിപ്പിക്കുന്നതിനായി കുഞ്ഞുവായന എന്ന പ്രവർത്തനം നടത്തിവരുന്നു.പൊതുവിജ്ഞാനത്തിലുളള അറിവ് വർദ്ധിപ്പിക്കുവാൻ വേണ്ടി ഒരു ദിവസം ഒരു ചോദ്യം എന്ന പ്രവർത്തനം നൽകി വരുന്നു. ഇംഗ്ലീഷിലുള്ള പ്രാവീണ്യം വർദ്ധിപ്പിക്കുവാൻ വേണ്ടി ഒരു വാക്ക് ഒരുദിവസം എന്ന പ്രവർത്തനവും നടത്തിവരുന്നു