ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.യു.പി.എസ്. ഗുരുനാഥൻമണ്ണ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

സ്കൂളിന്റെ ചരിത്ര പശ്ചാത്തലം

1959 - ൽ ആദിവാസികളുടെയും കുടിയേറ്റകർഷകരുടെയും മക്കൾക്ക് വിദ്യാഭ്യസം നൽക്കുക എന്ന ഉദ്ദേശത്തോടെയാണ് ഗുരുനാഥൻമണ്ണ് ട്രൈബൽ എൽ. പി സ്കൂട്ടർ ആരംഭിച്ചത്, ക്രമേണ അത് യു. പി സ്കൂൾ ആയി ഉയർത്തുകയായിരുന്നു. നാട്ടുകാരുടെ സഹകരണത്തോടെയാണ് ഈ വിദ്യാലയത്തിന്റെ പണികൾ പൂർത്തിയാക്കിയത്. 61 വർഷം പൂർത്തിയാക്കിയ ഈ വിദ്യാലയം നാടിന്റെ വിളക്കായി നിലകൊള്ളുന്നു. ആദ്യകാലങ്ങളിൽ 309 നു മുകളിൽ കുട്ടികൾ ഇവിടെ പഠിച്ചിരുന്നു. ഗുരുനാഥൻമണ്ണ് ചിപ്പൻ കോളനിയിലെ ചിപ്പൻ എന്ന ഊരുമൂപ്പന്റെ മക്കൾ ഈ വിദ്യാലയത്തിലെ ആദ്യക്കാല വിദ്യാർത്ഥികളയിരുന്നു. ആദ്യ കാലഘട്ടത്തിൽ ഗവ.ട്രൈബൽ എൽ. പി.സ്കൂൾ വടശ്ശേരിക്കര എന്ന വിലാസത്തിലാണ് അറിയപ്പെട്ടിരുന്നത്. പിൽക്കാലത്ത് അത് ഗവ.ട്രൈബൽ യു.പി.എസ്സ് ഗുരുനാഥൻ മണ്ണ് എന്ന പേരിലേക്ക് മാറി. ചെറുപ്പക്കാരായ ഒരു സംഘം അധ്യാപകരും വിദ്യാലയത്തെ തങ്ങളുടെ സ്വന്തം സ്ഥാപനമായി കണക്കാക്കുന്ന നാട്ടുകാരും ചേർന്ന് അശ്രാന്തം പരിശ്രമിച്ചതിന്റെ ഫലമായി ഇന്നത്തെ നിലയിൽ ഈ വിദ്യാലയo വളർന്നത്. ഒരു കോൺക്രീറ്റ് കെട്ടിടവും , ഒരു ഓടിട്ട കെട്ടിടവും , ഒരു ഹാളും , കംബ്യുട്ടർ ലാബ് എന്നിവ ചേർന്നതാണ് സ്കൂൾ . കുട്ടികൾക്ക് ലൈബ്രറി പുസ്തകങ്ങൾ യഥേഷ്ടം ലഭ്യമാക്കുന്നതിനു സൗകര്യം ഇവിടെ ഉണ്ട്.