ഗവ.യു.പി.എസ്.വിതുര/അക്ഷരവൃക്ഷം/പരിസ്ഥിതിയുടെ ആധാരം

പരിസ്ഥിതിയുടെ ആധാരം
ഞാൻ ജനിച്ചതാൾ മുതലേ എനിക്ക് കൂട്ടുള്ളത് ഇരുട്ടാണ് . ഞാൻ എന്തു

ചെയ്യുമ്പോഴും എനിക്ക് കൂട്ടുള്ളത് ഇരുട്ടാണ് . ഞാൻ എവിടെ ജീവിക്കുന്നുവെന്നോ, എൻ്റെ ജീവിതം എന്താണ് എന്ന് ഞാൻ എൻ്റെ മനസ്സിനോട് ചോദിക്കുമ്പോൾ മനസ്സ് എന്നോട് പറയുന്നു " നിൻ്റെ ജീവിതം ഇക്കട്ടിലാണ് . അതിനാൽ നിൻ്റെ ജീവിതത്തിൽ വിജയമില്ല തോൽവികൾ മാത്രം " ഞാൻ ചിന്തിച്ചു എനിക്കും ഇല്ലേ മനസ്സ് മനസ്സിൽ ആർക്കും എന്തും തോന്നാമല്ലോ! ഞാൻ അന്ധൻ ആയിപ്പോയതിനാലാണോ മനുഷ്യർ എന്നെ ഒറ്റപ്പെടുത്തുന്നത് . എനിക്ക് വെളിച്ചം എന്താണെന്നറിയില്ല വെളിച്ചം ജീവിതത്തിൽ ഉണ്ടായാൽ എല്ലാ മനുഷ്യരും വിജയിക്കുമെന്ന് പറയപ്പെടുന്നു. എൻ്റെ ജീവിതത്തിൽ അത് ഇല്ലായിരിക്കണം അല്ലേ? അപ്പം അവനാവുന്ന രീതിയിൽ എഴുതിക്കഴിഞ്ഞു. അവൻ്റെ ലിപിയിൽ അപ്പു അന്ധനാണ് . ജിച്ചപ്പോൾ മുതൽ അവൻ്റെ അമ്മ അവനെ തോൽക്കാൻ അനുവദിച്ചിട്ടില്ല. അവനെ ഒരു നല്ല കഥാകൃത്ത് ആക്കണമെന്ന അവൻ്റെ അമ്മയുടെ വാശി അവനെ പ്രോൽസാഹിപ്പിച്ചു. അവന് ഈ മനുഷ്യരെ അറിയില്ലെങ്കിലും, ലോകത്തെ അറിയില്ലെങ്കിലും, ഈ പ്രകൃതിയെ അവനറിയാം. പ്രകൃതിയെ അവൻ ഇഷ്ടപ്പെടുന്നു. അവൻ്റെ വർണ്ണങ്ങളാകുന്ന കൊച്ചു കൊച്ചു സ്വപ്നങ്ങളെ വാർത്തെടുക്കാൻ അവനെ സഹായിക്കുന്നത് അവൻ്റെ അമ്മയും പ്രകൃതിയുമാണ് . അത് അവൻ സമ്പാദിച്ചതാണ് . അത് രണ്ടും മാത്രമാണ് അവന് സ്വന്തമെന്ന് പറയുന്നത് . അവന് ഈ പ്രകൃതിയിൽ എന്ത് മാറ്റങ്ങൾ സംഭവിച്ചാലും അറിയാനാകും. പക്ഷെ ഒന്ന് മാത്രം അവൻ അറിഞ്ഞില്ല ആ മാറ്റം പക്ഷെ അവൻ അത് തൻ്റെ താളുകളിൽ കുറിച്ചിട്ടു അങ്ങനെയിരിക്കെ അപ്പുവിന് വയ്യാതെയായി. അവന് പ്രകൃതിയിൽ നിന്നും അകന്നു മാറേണ്ടി വന്നു. ആശുപത്രിയിൽ ആദ്യം അവനെ പ്രവേശിപ്പിച്ചപ്പോൾ നില വളരെ പരിതാപകരമായിരുന്നു. ദൈവകാരുണ്യത്താൽ ഒ ഡോക്ടർ അവൻ്റെ അസുഖത്തെ മാറ്റിയെടുത്തു അതോടൊപ്പം ഡോക്ടർ അപ്പുവിൻ്റെ അമ്മയോടും സംസാരിക്കുകയുണ്ടായി. " അപ്പു ഒരു നല്ല ക്ഷയെഴുതുന്ന കുട്ടിയാണെന്നാണല്ലോ 'കേട്ടറിവ് " അമ്മ പറഞ്ഞു "സർ അവൻ കഥയെഴുത്ത് തുടങ്ങിയപ്പോൾ അവനെ കാഴ്ചയില്ല എന്ന കുറവ് മറികടക്കാൻ അവനെ നന്നായി പ്രോൽസാഹിപ്പിച്ചിരുന്നു'ഡോക്ടർ പറഞ്ഞു "നന്നായി പിന്നെ അവൻ്റെ കഥകളിൽ എന്തെങ്കിലും മാറ്റം ഉണ്ടായോ? ഉണ്ടായി സർ ഞാൻ ഒരു ദിവസം അവൻ്റെ റൂമിൽ ഒരു വശത്തേയ് ' ക്ക് ഒതുക്കി വച്ചിരുന്ന ചില പേപ്പറുകൾ വായിച്ചപ്പോൾ എന്നും നല്ല പ്രകൃതിയെ കുറിച്ച് എഴുതിയിരുന്ന അവൻ നാശം സംഭവിച്ച കാടുകളെ പറ്റിയും പുഴകളെപ്പറ്റിയും എഴുതി വച്ചിരിക്കുന്നത് കണ്ടു. എന്താ സാർ? ഡോക്ടർ പറയാനാരംഭിച്ചു. അപ്പുവിൻ്റെ അസുഖം ഭേദമാണിപ്പോൾ മലേറിയായാണ് അപ്പുവിന് പിടിപെട്ടത് . നമുടെ പ്രക്യതി യെ വ്യത്തിയായി സൂക്ഷിക്കാതെ വരുമ്പോഴാണ് മലേറിയ വരുന്നത് . ശുദ്ധജലത്തിൻ്റെ അപര്യാപ്ത്തതയാണ് ഒരു കാരണം അമ്മ ഡോക്ടറോട് നന്ദി പറഞ്ഞു വീട്ടിലേക്ക് പോയി. പോകണ വഴി അപ്പു അമ്മയോട് ചോദിച്ചു നമ്മുടെ വീടിനടുത്തുള്ള ചെറിയ തോട്ടിലെ വെള്ളം നമ്മൾ ഉപയോഗിക്കുമായിരുന്നോ? അതെ അമ്മ പറഞ്ഞു നിനക്കെങ്ങനെ മനസ്സിലായി. അപ്പു പറഞ്ഞു അമ്മേ എനിക്ക് കാഴ്ചയില്ല എന്നത് സത്യമാണ് . പക്ഷെ എനിക്ക് കേൾവിയിലൂടെയും സ്പർശനത്തിലൂടെയും പ്രകൃതിയിലെ മാറ്റം തിരിച്ചറിയാനാകുന്നുണ്ട് . ഈ ലോകത്ത് നാം സംരക്ഷിക്കേണ്ടത് നമ്മുടെ പരിസ്ഥിതിയേയും നശിപ്പിക്കേണ്ടത് മനുഷ്യക ടെ ദുഷ്ട ചിന്തകളേയുമാണ് .....

ദേവിക.വി.എസ്
7G ഗവ.യു.പി.എസ് . വിതുര
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ