അകലമാണടുപ്പമെന്നാദ്യമായറിഞ്ഞു നാം
കാവലായ് കരുതലായ് നന്മ പൂക്കും
മാമരത്തോപ്പുകൾകണ്ടു നാം
ശാസ്ത്രമേ നിൻ കുതിപ്പിന്റെ നേട്ടമറിഞ്ഞു
തമ്മിൽ തമ്മിൽ സൗഖ്യം തിരക്കി നാം
വിശക്കുന്ന വയറുകൾക്കന്നമൂട്ടി .
ഒരു മഹാമാരി തൻ പിടിമുറുക്കത്തിൽ
നിന്നൊരൂർജമായ് കുതിച്ചു നാം
കൈകൾ തമ്മിൽ കോർത്തിടാതൊരു മനസ്സായ്.
കാണാമറയത്തെ ശക്തികൾ പഴങ്കഥയായതും
കപടവിശ്വാസങ്ങളിൽ കടിഞ്ഞാണു വീണതും കണ്ടു നാം
തമ്മിൽ തമ്മിൽ നമ്മൾ തണലായ് കരുത്തായ്
ഉൾക്കോണിലെ വൈറസും നിഷ് പ്രഭമായ്