ഗവ.യു.പി.എസ്സ് അയിരൂർ/അക്ഷരവൃക്ഷം/പ്രതീക്ഷ
പ്രതീക്ഷ
കടൽകാറ്റ് ആ കുട്ടിലെ തഴുകി കടന്നു പോയി. പാവാട തുമ്പ് കാറ്റത്തുലയുന്നത് അവൾ അറിഞ്ഞില്ല.എന്നാലും അവൾക്ക് തണുപ്പുണ്ടെന്ന് തോന്നുന്നതിന് കാരണം കൈകൾ രണ്ടും അവൾ നെഞ്ചോട് ചേർക്കുന്നു.അടുത്തു ചെന്നാലോ അയാൾ ആലോചിച്ചു.ഇല്ല,മകളെ ദൂരെ നിന്ന് കാണാനായിരിക്കും യോഗം. അവളുടെ മുഖത്ത് പ്രതീക്ഷയുടെ വെട്ടം.അവൾ ആരെയോ പ്രതീക്ഷിക്കുകയാണ്.എന്നെയാണോ? അച്ഛാ എന്ന വിളി കാതിൽ മുഴങ്ങുന്നു.പക്ഷേ അടുത്തു ചെല്ലാൻ ധൈര്യം വരുന്നില്ല.കാരണം ഞാനവളെ കണ്ടിട്ടും സംസാരിച്ചിട്ടും വർഷം നാലായി.അവളുടെ കവിളത്തെ കാക്കപ്പുളളി വലുതായിട്ടുണ്ട്.എന്റെ മടിയിൽ കിടന്ന് അവൾ ചോദിക്കുമായിരുന്നു ഇത് ഭാഗ്യത്തിന്റെ മുത്താണോ?ഞാൻ വാരിയെടുത്ത് ഉമ്മ കൊടുത്തിട്ടു പറഞ്ഞു,മോളാണ് എന്റെ ഭാഗ്യം.ആ മോളെ ഉപേക്ഷിച്ചു പോയവനാണ് ഞാൻ്‍. മോളെ എന്താ ഇവിടെ ,ശബ്ദം കേട്ട് തിരിഞ്ഞ് നോക്കി "അമ്മ".ഞാൻ വരുന്നു അമ്മേ.ഇന്ന് നാലാം പിറന്നാളല്ലേ.അച്ഛൻ നമ്മളെ വിട്ടു പോയിട്ട് നാല് കൊല്ലമായില്ലേ വരുമെന്ന് ഒരു പ്രതീക്ഷ. അമ്മ ഒരു ദീർഘനിശ്വാസം ഉതിർത്തു.പോകണോ വേണ്ടയോ അയാളുടെ മനസ്സിൽ ചാഞ്ചാട്ടം മാത്രം.
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ