ഗവ.മോഡൽ എച്ച്. എസ്.എസ്. കരുനാഗപ്പള്ളി/എന്റെ ഗ്രാമം
കരുനാഗപ്പള്ളി

കൊല്ലം ജില്ലയുടെ വടക്കേ അറ്റത്തായി സ്ഥിതി ചെയ്യുന്ന ഒരു മുനിസിപ്പാലിറ്റി ആണ് കരുനാഗപ്പള്ളി ഇതൊരു പ്രധാന വ്യാപാര കേന്ദ്രം കൂടിയാണ്.
മുൻകാലത്ത് ആയ് രാജ്യത്തിന്റെ ഭാഗമായിരുന്ന കരുനാഗപ്പള്ളി പിന്നീട് ഓടനാടിന്റെ ഭാഗമായി മാറിയെന്നു കരുതുന്നു. ഏതാണ്ട് 400 വർഷങ്ങൾക്ക് മുമ്പ് മലബാറിൽ പ്രസിദ്ധനായ ഒരു മുസ്ലീം പുരോഹിതനുണ്ടായിരുന്നു. അദ്ധേഹത്തിൻ അനുഗ്രഹാശിസുകളോടെ ‘ആലിഹസ്സൻ’ എന്ന പേരുള്ള സിദ്ധൻ തെക്കോട്ട് പ്രയാണമാരംഭിച്ചു. അങ്ങനെ അദ്ധേഹം ഓച്ചിറയിൽ എത്തുകയും അവിടെ നിന്നും പുതിയകാവ് എന്ന സ്ഥലത്തെത്തുകയും ചെയ്‌തു. അന്ന് കൊടും കാടായ ഈ സ്ഥലത്ത് കരിനാഗത്തിൻ വിഹാരരംഗമായിരുന്നു. കരിനാഗത്തെ പേടിച്ച് ജനങ്ങളാരും തന്നെ ഇതു വഴി നടന്നു പോകാറില്ലായിരുന്നു. പക്ഷെ സിദ്ധൻ തനിക്ക് കുറച്ച് സ്ഥലം വേണമെന്ന് രാജാവിനോട് ആവശ്യപ്പെടുകയും രാജാവ് കരിനാഗങ്ങളുടെ കേന്ദ്രമായിരുന്ന സ്ഥലം സിദ്ധനു നൽകുകയും ചെയ്‌തു. സിദ്ധൻ കാട് വെട്ടിത്തെളിച്ചുകൊണ്ടിരുന്നപ്പോൾ കരിനാഗം പ്രത്യക്ഷപ്പെടുകയും നാഗത്തെ തന്ത്രപൂർവ്വം കൂട്ടിലാക്കി രാജസന്നിധിയിൽ എത്തിക്കുകയും ചെയ്‌തു. സിദ്ദൻ പെട്ടെന്ന് കൂടു തുറന്നതും കരിനാഗം പുറത്തു ചാടുകയും ചെയ്‌തത് ഒന്നിച്ചായിരുന്നു. ഈ സമയം രാജാവും പരിവാരങ്ങളും ആകെ ഭയന്നു വിറച്ചു. ദിവ്യൻ അതിനെ വീണ്ടും കൂട്ടിലാക്കി കാട്ടിൽ കൊണ്ടുവന്നു വിട്ടു. പക്ഷെ പിന്നീട് ആരും ഈ കരിനാഗത്തെ ഈ പ്രദേശത്ത് കണ്ടില്ലത്രേ. സന്തുഷ്‌ടനായ രാജാവ് ഒരു പള്ളി കെട്ടുവാൻ സിദ്ധന് അനുമതി നൽകുകയും അങ്ങനെ ആ വഴിയരികിൽ ചെറിയൊരു മുസ്ലീം പള്ളി പണിയുകയും ചെയ്‌തു. കരിനാഗത്തിൻ ശല്യമുണ്ടായിരുന്ന സ്ഥലത്തെ പള്ളിക്ക് കരുനാഗപ്പള്ളി എന്ന പേരു ലഭിച്ചുവെന്നും പറയപ്പെടുന്നു. പിന്നീട് ഈ സ്ഥലവും ‘കരുനാഗപ്പള്ളി’ എന്ന പേരിൽ അറിയപ്പെട്ടു എന്നാണ് ഐതീഹ്യം.
ഭൂമിശാസ്ത്രം

കൊല്ലം ജില്ലയിലെഒരു തീരപ്രദേശ പട്ടണമാണ് കരുനാഗപ്പള്ളി. ആലപ്പുഴ ജില്ലയോട് ചേർന്നുകിടക്കുന്ന കരുനാഗപ്പള്ളി താലൂക്കിന്റെ തെക്ക് അഷ്ടമുടിക്കായലും കിഴക്ക് കുന്നത്തൂർ താലൂക്കുമാണ്. 211.9 ചതുരശ്ര കിലോമീറ്ററാണ് താലൂക്കിന്റെ വിസ്തൃതി.
കേരളത്തിലെ കൊല്ലം ജില്ലയിലെ ഒരു മുനിസിപ്പാലിറ്റിയാണ് കരുനാഗപ്പള്ളി. ഇത് കൊല്ലത്തിന് വടക്ക് 24 കിലോമീറ്ററും ആലപ്പുഴയിൽ നിന്ന് 60 കിലോമീറ്റർ (37 മൈൽ) തെക്കുമാണ്. കരുനാഗപ്പള്ളി താലൂക്കിൽ ആലപ്പാട്, ഓച്ചിറ, ആദിനാട്, കരുനാഗപ്പള്ളി, തഴവ, പാവുമ്പ, തൊടിയൂർ, കല്ലിഭാഗം, തേവലക്കര, ചവറ, നീണ്ടകര, ക്ലാപ്പന, കുലശേഖരപുരം, തെക്കുംഭാഗം, അയണിവേലിക്കുളങ്ങര, പന്മന, പൊന്മന, [2] വടക്ക് പൊന്മന എന്നിവ ഉൾപ്പെടുന്നു. വടക്ക് കായംകുളം, കിഴക്ക് കുന്നത്തൂർ താലൂക്ക്, തെക്ക് കൊല്ലം, പടിഞ്ഞാറ് അറബിക്കടൽ എന്നിവയാണ് താലൂക്കിൻ്റെ അതിരുകൾ. കേരളത്തിലെ ഏറ്റവും വേഗത്തിൽ വികസിക്കുന്ന പട്ടണങ്ങളിലൊന്നായ ഇത് കൊല്ലം മെട്രോപൊളിറ്റൻ ഏരിയയുടെ ഭാഗമാണ്.
പ്രധാന പൊതു സ്ഥാപനങ്ങൾ
കരുനാഗപ്പള്ളിയിൽ നിരവധി പ്രധാന പൊതു സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്നു. ഇവയിൽ ചില പ്രധാന സ്ഥാപനങ്ങൾ:
- കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി
- കരുനാഗപ്പള്ളി നഗരസഭ ഓഫീസ്
- കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ
- ആർ.ടി.ഒ. (RTO) ഓഫീസ്
- ടൗൺ എംപ്ലോയ്‌മെൻ്റ് എക്‌സ്‌ചേഞ്ച്
- കരുനാഗപ്പള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ ഓഫീസ്
- കേരള സംസ്ഥാന റോഡ് ഗതാഗത കോർപ്പറേഷൻ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
കരുനാഗപ്പള്ളിയിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ട് .അതിൽ ചിലത്,
- ഗവ: മോഡൽ ഹയർ സെക്കൻഡറി സ്കൂൾ കരുനാഗപ്പള്ളി
- ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി
- ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ കരുനാഗപ്പള്ളി
- കോളേജ് ഓഫ് എൻജിനീയറിങ് കരുനാഗപ്പള്ളി
- മോഡൽ പോളിടെക്നിക് കോളേജ് കരുനാഗപ്പള്ളി
- വിദ്യാധിരാജ കോളേജ് കരുനാഗപ്പള്ളി
- ശ്രീനാരായണ കോളേജ് കരുനാഗപ്പള്ളി
- ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ്.
- അമൃത വിദ്യാലയം
- ഐഎച്ച്ആർഡി കോളേജ് ഓഫ് എഞ്ചിനീയറിംഗ്
ശ്രദ്ധേയരായ വ്യക്തികൾ
ശ്രീ.സി.എസ്. സുബ്രഹ്മണ്യൻപോറ്റി
മാതാ അമൃതാനന്ദമയി
ശ്രീമതി.ഹരിതസാവിത്രി
കുമ്പളത്തു ശങ്കു പിള്ള
ടി.എം. വർഗീസ്
ഒ എൻ വി കുറുപ്പ്
അഴകത്ത് പത്മനാഭ കുറുപ്പ്
എസ് ഗുപ്തൻ നായർ
ആരാധനാലയങ്ങൾ
പടന്നായർ കുളങ്ങര മഹാദേവക്ഷേത്രം, കരുനാഗപ്പളളി
തേവർകാവ് ക്ഷേത്രം
മരുതൂർക്കുളങ്ങര മഹാദേവക്ഷേത്രം
ശ്രീ മൂക്കമ്പുഴ ദേവി ക്ഷേത്രം
കരുനാഗപ്പള്ളി ജുമാ മസ്ജിദ്
സെന്റ് തോമസ് മാർത്തോമ സിറിയൻ പള്ളി
സെന്റ് ആന്റണീസ് റോമൻ കത്തോലിക്കാ പള്ളി
ചിത്രശാല
