ഗവ.മഹാത്മാഗാന്ധി ഹയർ സെക്കണ്ടറി സ്കൂൾ/ചരിത്രം
കൊല്ലം ജില്ലയിലുള്ള കൊട്ടാരക്കര താലൂക്കിലെ ഒരു പട്ടണമാണ് ചടയമംഗലം. ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ ആസ്ഥാനവുമാണിവിടം. ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശിൽപ്പം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. ചടയമംഗലം എന്ന പേര് 'ജടായുമംഗലം എന്നപേരിൽ നിന്നുമാണ് ഉണ്ടായതെന്ന് വിശ്വസിക്കുന്നു . ഹിന്ദു പുരാണവുമായി ബന്ധപ്പെട്ട് ഇവിടെ സ്ഥിതി ചെയ്യുന്ന ഒരു പാറയാണ് പ്രധാന ടൂറിസ്റ്റ് കേന്ദ്രം, ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ തുടങ്ങിയ മത വിഭാഗങ്ങളിൽപ്പെട്ടവർ ഇവിടെ താമസിക്കുന്നു. കുഞ്ഞയ്യപ്പ ക്ഷേത്രത്തിലെ ഉത്സവം ഇവിടുത്തെ പ്രസിദ്ധമായ ഒന്നാണ് ലോകത്തെ ഏറ്റവും വലിയ പക്ഷി ശിൽപ്പമായ ഭീമൻ ശിൽപ്പം (ജടായു) ചടയമംഗലത്തെ ജടായു നാഷ്ണൽ പാർക്കിലാണ് സ്ഥിതി ചെന്നത്. 15,000 ചതുരശ്രയടിയിലാണ് ശിൽപ്പം നിർമ്മിച്ചിരിക്കുന്നത്