ഗവ.ഫിഷറീസ് എൽ.പി.എസ്. അരൂർ/ ഐ ടി ക്ലബ്
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഒരു ക്ലാസ്സുമുറി ഹൈ - ടെക്ക് ആക്കിയിട്ടുണ്ട്. കൂടാതെ കൈറ്റിൽ നിന്നും രണ്ട് ലാപ്ടോപ്പുകളും ഒരു പ്രൊജക്ടറും ലഭിച്ചിട്ടുണ്ട്. വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട ഡോക്യുമെന്ററികളും വീഡിയോപ്രദർശനങ്ങളും ഐ ടി ക്ലബ്ബ് സംഘടിപ്പിക്കുന്നു. ഓരോ ക്ലാസിലെയും പഠനപ്രവർത്തനങ്ങൾ പരിശോധിച്ച് ഐ റ്റി ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രസന്റേഷനുകൾ തയ്യാറാക്കി പ്രദർശനം നടത്താറുണ്ട്. ഗണിതം, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിലെ അടിസ്ഥാന ആശയങ്ങൾ ഉറപ്പിക്കുന്നതിനായി ഉബണ്ടുവിന്റെ സഹായത്തോടെ ചിന്തോദീപകവും ആകർഷവുമായ കളികളും പ്രവർത്തനങ്ങളും ക്ലാസ് അടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്നു. ഓൺലൈൻ ക്വിസ് മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട്.