ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ/സ്കൂൾ സോഷ്യൽ സർവീസ് സ്കീം
വിദ്യാർത്ഥികളിൽ സാമൂഹ്യ സേവനത്തെ കുറിച്ചുള്ള പ്രായോഗിക ജ്ഞാനം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടി പൊതുവിദ്യാഭ്യാസ വകുപ്പ് 2022- 23 വർഷം ആരംഭിച്ച പദ്ധതിയാണ് സ്കൂൾ സോഷ്യൽ സർവ്വീസ് സ്കീം. പഠിതാവിൽ മാനവിക മൂല്യങ്ങളെ കുറിച്ചും ഭരണഘടനാ മൂല്യങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിച്ച സാമൂഹിക ജീവിതം ശക്തിപ്പെടുത്തുന്നതിനുള്ള മനോഭാവം സൃഷ്ടിക്കുക സാമൂഹിക പ്രതിബദ്ധത വളർത്തുക തുടങ്ങിയവ ഈ പദ്ധതിയുടെ ലക്ഷ്യങ്ങളാണ്.
സമൂഹവും വിദ്യാലയവും തമ്മിലുള്ള പരസ്പരബന്ധം ഊട്ടിയുറപ്പിക്കാനും അതിൻറെ ഗുണഫലങ്ങളെ സുസ്ഥിരമായ സാമൂഹ്യ നിർമ്മിതിക്ക് ഉപയോഗപ്പെടുത്താനുമുള്ള ഒരു ചുവടുവെപ്പാണ് സ്കൂൾ സോഷ്യൽ സർവീസ് പദ്ധതി. ഈ പദ്ധതിയുടെ ചാലകശക്തിയും കേന്ദ്ര ബിന്ദുവും വിദ്യാർത്ഥികൾ തന്നെയാണ്. സംസ്ഥാനത്തെ ഏതാനും സ്കൂളുകളിൽ മാത്രം ഏർപ്പെടുത്തിയ ഈ പദ്ധതിയിൽ ഞങ്ങളുടെ സ്കൂളിനെയും ഉൾപ്പെടുത്തിയതിൽ വളരെയധികം അഭിമാനമുണ്ട്. ഞങ്ങൾ നിഷിദ്ധമായ ഈ പദ്ധതി അതിൻറെ എല്ലാവിധ ഉദ്ദേശശുദ്ധിയോടും ലക്ഷ്യത്തോടുകൂടി മുന്നോട്ടുപോകാൻ കഴിയും എന്ന വിശ്വാസത്തോടെ ഞങ്ങൾ ഏറ്റെടുക്കുകയാണ്.
ഉത്ഘാടനം
കട്ടച്ചിറ ഗവൺമെൻറ് ഹൈസ്കൂളിലെ സ്കൂൾ സോഷ്യൽ സർവീസ് പദ്ധതിയുടെ ഉത്ഘാടനം 2022 ഫെബ്രുവരി രണ്ടിന് നാഷണൽ സ്കിൽ ഡെവലപ്മെൻറ് ഓഫീസർ ജീവൻ രാജ് നിർവഹിച്ചു . പിടിഎ പ്രസിഡണ്ട് ശ്രീമതി. ബിന്ദുശ്രീ അധ്യക്ഷയായ യോഗത്തിൽ പ്രഥമ അധ്യാപിക ജ്യോതി.എ, മറ്റ് അധ്യാപകർ, സോഷ്യൽ സർവീസ് ഭാരവാഹികൾ, പൂർവവിദ്യാർത്ഥികൾ തുടങ്ങിയവർ യോഗത്തിന് ആശംസകൾ അർപ്പിച്ചു. പദ്ധതി കോഡിനേറ്റർ ആയ ബിന്ദു എബ്രഹാം പദ്ധതി വിശദീകരണം നടത്തി. നേരത്തെതന്നെ പദ്ധതിയെപ്പറ്റി എസ് ആർ ജി, എസ്.എം.സി,പി.ടി.എ എക്സിക്യൂട്ടീവ് എന്നിവയിൽ ചർച്ച ചെയ്തതിനു ശേഷം രക്ഷിതാക്കൾക്ക് വേണ്ടി അവബോധക്ലാസ് നടത്തി പദ്ധതിയുടെ പ്രവർത്തനത്തെപ്പറ്റിയും ലക്ഷ്യത്തെപ്പറ്റിയും രക്ഷിതാക്കളെയും ബോധവാന്മാരാക്കി സമ്മദപത്രം വാങ്ങിയിരുന്നു.