ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ/തിരികെ സ്കൂളിലേക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
ശുചീകരണ ശേഷം

2022 ഒക്ടോബർ മാസം ഏഴാം തീയതി രാവിലെ 10 മണിക്ക് പി.ടി.എ, എസ്. എം .സി, പി. ടി .എ. അംഗങ്ങളുടെ യോഗം കൂടുകയും സ്കൂൾ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു . തുടർന്നു അദ്ധ്യയനം പുനരാരംഭിക്കുന്നത് മുൻപായി നടത്തേണ്ട പ്രവർത്തനങ്ങൾ ചർച്ച ചെയ്ത് തീരുമാനിച്ചു. ഒരു പ്രമുഖ അധ്യാപക സംഘടന അവരുടെ വിദ്യാലയ ശുചീകരണ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനത്തിനായി കട്ടച്ചിറ സ്കൂളിലാണ് തിരഞ്ഞെടുത്തത് എന്നുള്ള വിവരം സീനിയർ അധ്യാപിക മീറ്റിംഗിൽ അറിയിച്ചു. എല്ലാ അംഗങ്ങൾക്കും അതിനെ അംഗീകരിച്ചു. അധ്യാപകരും രക്ഷിതാക്കളും പൂർവ വിദ്യാർഥികളും ചേർന്ന് സ്കൂളും പരിസരവും വൃത്തിയാക്കുവാനും അത്യാവശ്യഅറ്റകുറ്റപ്പണികൾ നടത്തുവാനും മീറ്റിംഗിൽ തീരുമാനമായി. ശുചീകരണപ്രവർത്തനങ്ങൾ, അറ്റകുറ്റപണികൾ 10000 രൂപ ജില്ലാ പഞ്ചായത്തിൽ നിന്നും ലഭിക്കും എന്നുള്ള വിവരവും മീറ്റിങ്ങിൽ പ്രധാനാധ്യാപികയുടെ ചാർജ് വഹിക്കുന്ന സീനിയർ ടീച്ചർ അറിയിച്ചു.

മുൻ തീരുമാനപ്രകാരം ഒക്ടോബർ 9 ന് ബഹു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി. രാജി.പി. രാജപ്പൻ ശുചീകരണ പദ്ധതി  ഉദ്ഘാടനം ചെയ്തു . തുടർന്ന്  സംഘടനാപ്രവർത്തകരായ അധ്യാപകർ സ്കൂൾ ശുചീകരണ പദ്ധതികൾ ആരംഭിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവർ സ്കൂളിലെത്തി ക്ലാസ് മുറികൾ, ലൈബ്രറി, ലാബ് ,കമ്പ്യൂട്ടർ ലാബ് , ഫർണിച്ചറുകൾ, ജലസംഭരണികൾ തുടങ്ങിയവ കഴുകി അണുവിമുക്തമാക്കി. പാചകതൊഴിലാളിയായ ശ്രീമതി. തങ്കമണി പാചകപ്പുരയും പരിസരവും വൃത്തിയാക്കി. ഓൺലൈൻ ക്ലാസ് പി.ടി.എ കൾ നടത്തി രക്ഷിതാക്കൾക്കും കുട്ടികൾക്കും വേണ്ട കോവിഡ് നിർദ്ദേശങ്ങളും മാനദണ്ഡമാനദണ്ഡങ്ങളും പരിചയപ്പെടുത്തി. ഗവൺമെൻറ് നിർദ്ദേശപ്രകാരം ആവശ്യമായ പോസ്റ്ററുകൾ സ്കൂളിലെ വിവിധ ഭാഗങ്ങളിൽ പ്രദർശിപ്പിച്ചു. അക്കാദമിക കലണ്ടറുകൾ, ടൈംടേബിൾ എന്നിവ തയ്യാറാക്കി. വിവിധ ക്ലബ്ബുകൾ രൂപീകരിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തു.ആവശ്യമായ സോപ്പ്, സാനിറ്റൈസർ, ഹാൻഡ് വാഷ് എന്നിവ ക്രമീകരിച്ചു. ചൂട് അളക്കുന്നതിനുള്ള തെർമൽ സ്കാനറുകൾ പത്തനംതിട്ട ബി.ആർ.സി യിൽ നിന്ന് ലഭിച്ചിരുന്നു.

നവംബർ ഒന്നി‍ന‍‍് വളരെ ഉത്സാഹത്തോടുകൂടി സ്കൂളിലേക്ക് എത്തിയ കുഞ്ഞുങ്ങളെ അധ്യാപകരും രക്ഷിതാക്കളും വാർഡ് മെമ്പറും ചേർന്ന് സ്കൂൾ കവാടത്തിൽ പ്രവേശനോത്സവ ഗാനത്തോടുകൂടി സ്വീകരിച്ചു. മനോഹരമായി അലങ്കരിച്ച സ്കൂളിലേക്ക് വളരെ സന്തോഷത്തോടുകൂടി കുട്ടികൾ പ്രവേശിച്ചു. എന്നാൽ രക്ഷിതാക്കൾക്കും പുറത്തുനിന്നുള്ള അംഗങ്ങൾക്കും സ്കൂളിലേക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ മധുര വിതരണം ഇല്ലായിരുന്നു. തുടർന്ന് അധ്യാപകർ കുട്ടികളെ ക്ലാസിലേക്ക് കൊണ്ടുപോവുകയും അടുത്ത ഒരു ഘട്ടത്തിലേക്ക് കടക്കുകയും ചെയ്തു . പ്രവേശന ദിവസം തന്നെ ഉച്ചഭക്ഷണവും തയ്യാറാക്കിയിരുന്നു, ഉച്ചഭക്ഷണത്തിനുശേഷം കുട്ടികൾ സന്തോഷത്തോടുകൂടി വീട്ടിലേക്ക് മടങ്ങി.

വാർഡ് മെമ്പർ ശ്രീമതി. സൂസമ്മ ദാസ് കുട്ടികളെ സ്വീകരിക്കുന്നു
വാർഡ് മെമ്പർ ശ്രീമതി. സൂസമ്മ ദാസ് കുട്ടികളെ സ്വീകരിക്കുന്നു
വാർഡ് മെമ്പർ ശ്രീമതി. സൂസമ്മ ദാസ് കുട്ടികളെ സ്വീകരിക്കുന്നു


ശുചീകരണ പ്രവർത്തനങ്ങൾ


ശുചീകരണത്തിനു മുമ്പ്


ശുചീകരണത്തിനു മുമ്പ്
ശുചീകരണത്തിനു മുമ്പ്
ശുചീകരണ ശേഷം
ശുചീകരണ ശേഷം
ശുചീകരണ പ്രവർത്തനങ്ങൾ
ശുചീകരണ പ്രവർത്തനങ്ങൾ
ശുചീകരണ പ്രവർത്തനങ്ങൾ
ശുചീകരണ പ്രവർത്തനങ്ങൾ
ശുചീകരണ പ്രവർത്തനങ്ങൾ
ശുചീകരണ പ്രവർത്തനങ്ങൾ