ദൂരെ ദൂരെ ഒരു നാട്ടിൽ നിന്നും
കൊറോണ എന്നൊരു വൈറസ്
കണ്ണും തുറിച്ചു വന്നല്ലോ
ആകെ പേടിയായല്ലോ.
ഓടിയൊളിച്ചു നാട്ടാരെല്ലാം
പിടികൂടിയവരോ മണ്ണിൽ മറഞ്ഞു...
മിടുക്കനാം മലയാളിയോ..
അകത്തിരുന്നു സ്വസ്ഥമായി
കൈകൾ കഴുകി സോപ്പിനാൽ
മറച്ചു മുഖവും മാസ്കിനാൽ...
അയ്യോ.... പേടിച്ചോടീ കൊറോണയും ദൂരെ.
കേൾക്കൂ കേൾക്കൂ കൂട്ടരേ...
ശുദ്ധിയോടെ കഴിഞ്ഞീടാം
അകലം പാലിച്ചിരിക്കാം
രോഗത്തെ അകറ്റീടാം
നാടിനെ രക്ഷിച്ചീടാം.