ഗവ.എൽ പി എസ് കൂവത്തോട്/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി

നാമിന്നു ജീവിക്കുന്നത് മലീമസമായ ഒരു കാലഘട്ടത്തിലാണ്.ദിനംപ്രതി നിരത്തിലിറങ്ങുന്ന വാഹനങ്ങൾ ഉയർത്തുന്ന പൊടിപടലങ്ങളും ഇരമ്പൽ ശബ്ദങ്ങളും, ഫാക്ടറികളും മെറ്റൽ ക്രഷറുകളും ഉണ്ടാക്കുന്ന മലിനജലവും മാത്രമല്ല, നാം നമ്മുടെ വീടുകളിൽ നിന്നും പുറത്ത് തള്ളുന്ന അവശിഷ്ടങ്ങളുമൊക്കെ അന്തരീക്ഷവും പ്രകൃതിയും വിഷമയമാക്കുന്നു. അതു വഴി നമ്മളും ഭാവിതലമുറയും അപകടത്തിലാവുന്നു. നല്ല ശ്വസനവും ആഹാരവും നമുക്ക് കിട്ടാതെ വരുന്നു. അസുഖങ്ങളാൽ നാം കഷ്ടപ്പെടുന്നു. പക്ഷികളും മൃഗങ്ങളും സുഖമില്ലാതെ കഴിയുന്നു.. വൃക്ഷങ്ങൾ വളരുന്നതിനും തടസമുണ്ടാവുന്നു.. മനുഷ്യന്റെ ഈ വിധമുള്ള ജീവിതത്തിന് ഒരു നിയന്ത്രണം അത്യാവശ്യമായിരിക്കുന്നു

ക്രിസ്റ്റോ ജോർജ്
4 ഗവ എൽ പി എസ് കൂവത്തോട്
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം