കേൾക്കുവിൻ കേൾക്കുവിൻ കൂട്ടരേ
നമ്മുടെ മോദിതൻ വാക്കുകൾ കേൾക്കുവിൻ.
പാലിച്ചിടാം അകലം നമുക്ക് കൂട്ടരേ
ഓടിച്ചിടാം കൊറോണയെന്ന ശല്യത്തെ.
കേൾക്കുവിൻ കൂട്ടരെ കേൾക്കുവിൻ
മുഖ്യമന്ത്രി തൻ വാക്കുകൾ.
വീടുകളിൽ കഴിഞ്ഞിടാംനമുക്ക്
കൊറോണയെതുരത്തിടാം നമുക്ക്.
വല്യച്ചനും വല്യമ്മയ്ക്കു മൊപ്പവും
അഛനുമമ്മയ്ക്കുമൊപ്പവും
ചേച്ചിക്കും അനിയനുമൊപ്പവും
കളിച്ചിടാം ചിരിച്ചിടാം കൂട്ടരേ.
അമ്മ തൻ വാക്കുകൾ കേൾക്കുവിൻ
കഴുകിടാം കൈകൾനന്നായി സോപ്പിനായ്
വൃത്തിയായ് നടന്നിടാം നമുക്ക്
തുരത്തിടാംകൊറോണയെ നാട്ടീന്നായ്.