ഗവ.എൽ. പി. എസ്.നെടിയവിള/അക്ഷരവൃക്ഷം/ ലോക്ക് ഡൗൺ

Schoolwiki സംരംഭത്തിൽ നിന്ന്
ലോക്ക് ഡൗൺ

ഒരിടത്ത് ഒരു പട്ടി കുട്ടിയുംഅമ്മയും ഉണ്ടായിരുന്നു. ഒരു ദിവസം രാവിലെ പട്ടിക്കുട്ടി തെരുവിലേക്കിറങ്ങി. അവിടെ അവൻ ആരെയും കണ്ടില്ല. അവന്റെ കൂട്ടുകാരെയും മനുഷ്യനെയും വാഹനങ്ങളെയും ഒന്നും കണ്ടില്ല.അവന് പേടി തോന്നി. അവൻ തിരിച്ച് അമ്മയുടെ അടുത്തേക്ക് ഓടി. ഓടുന്ന വഴിയിൽ അവന് പച്ച നിറത്തിലുള്ള ഒരു സാധനം കിട്ടി. അവൻ അത് കടിച്ചെടുത്ത് അമ്മയുടെ അടുത്ത് എത്തിച്ചു. അമ്മയെ കാണിച്ചിട്ട് അവൻ ചോദിച്ചു എന്താണ് അമ്മേ ഇത്? നിനക്ക് ഇത് എവിടുന്നാ കിട്ടിയത് അമ്മ ചോദിച്ചു? അവൻ നടന്ന കാര്യങ്ങളെല്ലാം അമ്മയോട് പറഞ്ഞു അപ്പോൾ അമ്മ പറഞ്ഞു മോനെ ഇത് ലോക്ക് ഡൗൺ കാലമാണ്.അതെന്താ എന്ന് പട്ടിക്കുട്ടി തിരിച്ചു ചോദിച്ചു?

ചൈനയിലെ വുഹാൻ എന്ന പ്രദേശത്ത് കൊറണ എന്ന വൈറസ് പരത്തുന്ന കോവിഡ് 19 എന്ന രോഗം എല്ലാ മനുഷ്യരിലും പടർന്നു പിടിച്ചിരിക്കുന്നു. അതാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ആളുകൾ തമ്മിൽ അടുത്തിടപഴകാൻ പാടില്ല.  തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ആണ് ഇത് പകരുന്നത് .ഈ രോഗം തടയാൻ എല്ലാവരും അവരവരുടെ വീടുകളിൽ തന്നെ കഴിയണം. പൊതുസ്ഥലങ്ങളിൽ ഇറങ്ങരുത്. ഇടയ്ക്കിടയ്ക്ക് കൈകൾ കഴുകണം പുറത്തിറങ്ങുമ്പോൾ മാസ്ക്ക് ധരിക്കണം. ഇങ്ങനെ രോഗംപകരുന്നത് ഒഴിവാക്കാം. ഇങ്ങനെ ഉപയോഗിച്ച ഒരു മാസക്കാണ് നീ എടുത്തു കൊണ്ടു വന്നിരിക്കുന്നത് .ഉപയോഗിച്ച് കഴിഞ്ഞാൽ ഇത് കത്തിച്ചുകളയണം. ഇല്ലെങ്കിൽ വീണ്ടും രോഗം പടരും. മനുഷ്യരുടെ ഇത്തരം പ്രവൃത്തിയാണ് രോഗം പടർന്ന് പിടിക്കാൻ കാരണം. ഇത്രയും പറഞ്ഞ് അമ്മ പട്ടി ആ ഫേസ് മാസ്ക് വേസ്റ്റ് ബോക്സിൽ ഇട്ടു.

മൃഗങ്ങൾ കാണിക്കുന്ന ജാഗ്രത മനുഷ്യർ കാണിച്ചാൽ ഇത്തരം അപകടങ്ങൾ ഒഴിവാക്കാമെന്ന് ഈ കഥ മനസിലാക്കി തരും. ഒരുമിച്ച് നിന്ന് അകലം പാലിച്ച് ഈ മഹാമാരിയെ നേരിടാം.

വൈദേഹി അഭിലാഷ്
2 ബി ഗവ. എൽ.പി.എസ് നെടിയവി ള
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കഥ