ഗവ.എൽ. പി. എസ്.നെടിയവിള/അക്ഷരവൃക്ഷം/ പ്രതിരോധിക്കാം
പ്രതിരോധിക്കാം കൊറോണാ വൈറസ് എന്ന മഹാമാരി പടർന്നുപിടിക്കുന്ന ഈ സാഹചര്യത്തിൽ ശ്രദ്ധിക്കേണ്ട
ചില കാര്യങ്ങളെ കുറിച്ചാണ് ഞാൻ ഇവിടെ എഴുതുന്നത്. കൈകൾ എപ്പോഴും സോപ്പ് ,ഹാൻഡ് വാഷ് ഇവയിൽ ഏതെങ്കിലും ഒന്ന് ഉപയോഗിച്ചു കഴുകണം. പുറത്തുപോകുമ്പോൾ മാസ്കോ, തൂവാലയോ ഉപയോഗിച്ച് മൂക്കും വായും അടച്ചു വയ്ക്കണം. സാനിറ്റൈസർ ഉപയോഗിച്ച് കൈയുടെ മുൻഭാഗവും പിൻഭാഗവും കഴുകണം. ഉപയോഗം കഴിഞ്ഞതിനുശേഷം മുൻഭാഗം തൊടാതെ മാസ്ക്ക് നശിപ്പിച്ചു കളയണം. ആൾക്കൂട്ടം ഉള്ള സ്ഥലത്തു നിന്നും പരമാവധി ഒഴിഞ്ഞു മാറണം.ഒരു വ്യക്തിയുടെ അടുത്തു നിന്നും ഒരു മീറ്റർ അകലം പാലിച്ച് നിൽക്കണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലയോ ടിഷ്യു പേപ്പറോ ഉപയോഗിച്ച് മുഖം മറയ്ക്കണം.കണ്ണിലും മൂക്കിലും വായിലും തൊടാതെ ഇരിക്കണം. രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ വൈദ്യസഹായം തേടണം. രോഗമുള്ള ആളുകളുടെ അടുത്തു നിന്നും ഒഴിഞ്ഞുമാറി നിൽക്കണം. നല്ല ഭക്ഷണം കഴിക്കണം. ആരോഗ്യത്തോടെ ഇരിക്കണം. എങ്ങും പോകാതിരിക്കണം " പ്രതിരോധിക്കാം അതിജീവിക്കാംഭയമല്ല വേണ്ടത്ജാഗ്രതയാണ് "
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ശാസ്താംകോട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ശാസ്താംകോട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം