ഗവ.എൽ.പി.സ്കൂൾ തേവലക്കര ഈസ്റ്റ്/ലഹരി വിരുദ്ധ ദിനാചരണം
ലഹരി വിരുദ്ധ ദിനാചരണം
എൻറച്ഛൻ മദ്യപിക്കറില്ലെന്ന് എനിക്കറിയാം. എന്നാലും ഒരു പേടി. ചുറ്റും ലഹരി വസ്തുക്കൾ ഒഴുകി നടക്കുമ്പോൾ എന്റച്ഛനും അതിൽ അറിയാതെ വീണു പോകുമോ?
അച്ഛാ, ബീഡിയും, സിഗരറ്റുമൊക്കെ വലിച്ചാൽ ക്യാൻസർ പോലുള്ള മാരക രോഗങ്ങൾ ഉണ്ടാകുമെന്നും ഇപ്പോൾ
സ്കൂൾ കുട്ടികൾ പോലും ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നുണ്ടെന്നും എന്റെ ടീച്ചർ പറഞ്ഞു. പത്രങ്ങളിലും മറ്റും അത്തരം വാർത്തകൾ ഞാൻ കാണാറുമുണ്ട് ....
ഇത്തരം കെണികളിൽ എന്റച്ഛൻ ഒരിക്കലും വീണുപോകാതിരിക്കട്ടെ എന്നു അഭ്യർഥിക്കുന്നു, പ്രാർഥിക്കുന്നു.
ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് തേവലക്കര ഈസ്റ്റ് ഗവ. എൽ.പി.സ്കൂളിൽ സംഘടിപ്പിച്ച 'അച്ഛനൊരു കത്ത് ' എന്ന പരിപാടിയിൽ നാലാം ക്ലാസ്സ് വിദ്യാർഥി
സ്റ്റെനോയി നോബി വൈദ്യൻ
എഴുതിയ കത്താണിത്.
ചില വിദ്യാർത്ഥികൾ അച്ഛൻ പുകവലിക്കുന്നതും മദ്യപിക്കുന്നതും മുറുക്കുന്നതും ഇഷ്ടമല്ലെന്നും എഴുതിയിട്ടുണ്ട്. ലഹരി പദാർത്ഥങ്ങൾ നിർത്തുന്നവർക്ക് സമ്മാനങ്ങൾ വാഗ്ദാനം ചെയ്ത കുരുന്നുകളുമുണ്ട്.
പറയുന്നതെല്ലാം വാങ്ങി തരുന്ന അച്ഛനെ ജീവന് തുല്യം സ്നേഹിക്കുന്നുവെന്നും ലഹരി ഉപേക്ഷിക്കണമെന്നുമാണ് മിക്ക കുട്ടികൾക്കും രക്ഷകർത്താക്കളോട് കത്തിലൂടെ പറയാനുള്ളത്. കുട്ടികളെഴുതിയ കത്തുകൾ അധ്യാപകരുടെ സഹായത്തോടെ പോസ്റ്റ് ചെയ്തു.
എല്ലാ രക്ഷകർത്താക്കളും മക്കൾ എന്താണെഴുതിയിരിക്കുന്നതെന്നറിയാൻ കട്ട വെയിറ്റിംഗിലാണ്.....