ചെെനയിലെ വുഹാനിൽ നിന്ന്
ഉത്ഭവിച്ച കോവിഡ് എന്ന മഹാവ്യധി
ലോകം മുഴുവൻ ഉത്ഭവിച്ച മഹാമാരി
മനുഷ്യനെ മുഴുവൻ കൊന്നൊടുക്കാൻ
വന്നൊരു മഹാമാരി
ലോക ശക്തികളെന്ന് അഹങ്കരിച്ച രാജ്യങ്ങൾ
കോവിഡിനു മുന്നിൽ തോറ്റപ്പോൾ
ഇന്ത്യ എന്നൊരു രാജ്യത്തേ
കേരളമെന്നോരു സംസ്ഥാനം
കോവിഡിനെ തോൽപ്പിച്ച് ലോക മാതൃകയായലോ
തോൽക്കുകില്ല തോൽക്കുകില്ല കേരള ജനത തോൽക്കുകില്ല
സുനാമിയേയും പ്രളയത്തേയും
നിപ്പയേയും തോൽപ്പിച്ചതു പോൽ
കോവിഡ് എന്ന മാരിയേയും ചെറുത്ത് നിന്ന് ജനങ്ങൾ
ജനങ്ങളെല്ലാം ഒറ്റക്കെട്ടായ്
സാമുഹിക അകലത്തോടെ
കോവിഡിനെ തോൽപ്പിച്ച്
കേരളത്തെ ഉയർത്തിടും
ഉയർന്നിടും കേരളം
ഉയർന്നിടും കേരളം
ലോക മാതൃകയായി ഉയർന്നിടും കേരളം
ഒറ്റക്കെട്ടായ് കേരളത്തെ ഉയർത്തിടും നമ്മൾ