ഗവ.എൽ.പി.സ്കൂൾ ആല/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചെങ്ങന്നൂർ താലൂക്കിലെ ആലാ വില്ലേജിൽ ഒരു വിദ്യാഭ്യാസ സ്ഥാപനം ഇല്ലാതിരുന്ന കാലത്ത് ഒരു സ്കൂൾ തുടങ്ങുന്നതിന്റെ ആവശ്യകത ശ്രീമൂലം തിരുനാൾ മഹാരാജാവിന്റ മുന്നിൽ അവതരിപ്പിക്കപെടുകയുണ്ടായി. ഇപ്പോൾ ആലാ ഗവ : ഹയർ സെക്കണ്ടറി സ്കൂൾ പ്രവർത്തിക്കുന്നതിൽ 25 സെന്റ് സ്ഥലം തെരുവിൽ പറമ്പിൽ ശ്രീമാൻ ഗോവിന്ദപ്പിള്ള സ്കൂളിനു വേണ്ടി ദാനമായി നൽകിയതിനാൽ, നെടുമങ്ങാട് താലൂക്കിലെ ഒരു സ്കൂൾ നിർത്തലാക്കിയപ്പോൾ ആ സ്കൂളിലെ ഉരുപ്പടികൾ ആലയിൽ എത്തിച്ച് ശങ്കര വിലാസം LP സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു. പിന്നീട് ടി സ്കൂളിനോട് ചേർന്നുള്ള ഗോവിന്ദ പിള്ളയുടെയും അത്തല ക്കടവിൽ സ്കറിയയുടെയും സ്ഥലം സർക്കാർ ഏറ്റെടുത്ത് അപ്പർ പ്രൈമറിയായും, ഹൈസ്കൂളായും, ഹയർ സെക്കന്ററി ആയും അപ്ഗ്രേഡ് ചെയ്തു. പിന്നീട് കുട്ടികളുടെ ബാ ഹുല്യവും സ്ഥല പരിമിതിയും കാരണം 1960 നു ശേഷം LP വിഭാഗം ഗവ: LPS ആലാ എന്ന നാമത്തിൽ ഇവിടെ പ്രവർത്തിച്ചു തുടങ്ങി. ഈ സ്ഥലം മാണിക്കശ്ശേരി ഉണ്ണുണ്ണിയുടെ കൈയിൽ നിന്നും സർക്കാർ വാങ്ങിയതാണ്. ചാക്കോ സാറായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ.

"https://schoolwiki.in/index.php?title=ഗവ.എൽ.പി.സ്കൂൾ_ആല/ചരിത്രം&oldid=1261455" എന്ന താളിൽനിന്ന് ശേഖരിച്ചത്