ഗവ.എൽ.പി.ബി.എസ്.ചൊവ്വര/അക്ഷരവൃക്ഷം/കൊക്കും മയിലും

Schoolwiki സംരംഭത്തിൽ നിന്ന്
കൊക്കും മയിലും


തൻ്റെ സുന്ദരമായ തൂവലുകളെ കുറിച്ച് മയിലിന് എന്നും അഭിമാനം ആയിരുന്നു.വെള്ളത്തിൽ തൻ്റെ രൂപം നിഴലിച്ചു കാണുമ്പോഴൊക്കെ മയിൽ പുളകം കൊണ്ടു .താനെത്ര സുന്ദരൻ എന്ന് അവൻ ചിന്തിക്കും.ഒരുദിവസം മയിൽ പീലി വിടർത്തുന്ന നേരത്തു ഒരു കൊക്കിനെ കണ്ട് മയിൽ പറഞ്ഞു.. യേയ് , നീ എത്ര വിരൂപൻ...ഞാനാണെങ്കിൽ സുന്ദരൻ.. നിൻ്റെ തൂവലൊക്കെ നരച്ചു പോയി...നീ എന്നെ നോക്ക് എൻ്റെ തൂവലുകൾക്കെന്തുഭംഗി...എന്നെ കണ്ടാൽ ആളുകൾ അത്ഭുതം കൂറി നിൽക്കും . എന്നോട് താരതമ്യം ചെയ്യാൻ ഈ ലോകത്ത്‌ മറ്റൊരു ജീവിയും ഇല്ല..


മയിലിൻ്റെ പൊങ്ങച്ചമടി കേട്ട് കൊക്ക് വിഷമിച്ചു.. എങ്കിലും അവൻ ക്ഷമയോടെ നിന്നു എന്നിട്ട് ചിറകും വിടർത്തി ഉയരത്തിൽ പറന്നു.. എന്നിട്ടിപ്പ്രകാരം മയിലിനോട് വിളിച്ചു പറഞ്ഞു..നീയിതുപോലെ ഉയരത്തിൽ ഒന്ന് പറന്നു കാണിച്ചുതാ..കൊക്ക് മയിലിനെ കളിയാക്കി ഉയരങ്ങളിക്ക്‌ പറന്നു..അതിനു കഴിയാത്ത മയിൽ നാണിച്ചു തലതാഴ്ത്തി.......


Sujith Kumar.S
2A ഗവ.എൽ.പി.ബി.എസ്.ചൊവ്വര
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ