ഗവ.എൽ.പി.ജി.എസ് പരണിയം/അക്ഷരവൃക്ഷം/ ഒരു കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കൊറോണക്കാലം

സൗരയൂഥത്തിന് വെളിയിൽ വൈറസുകളുടെ ഒരു രാജ്യമുണ്ടായിരുന്നു .ആ രാജ്യത്തിൽ പല വൈറസ് കുടുംബങ്ങളുണ്ടായിരുന്നു .അതിലൊരു പേര് കേട്ട തറവാടിയായിരുന്നു കൊറോണ .അങ്ങനെയിരിക്കെ ഒരു വലിയ കൊടുങ്കാറ്റു ഉണ്ടായി .കാറ്റിൽക്കുടുങ്ങിയ കൊറോണ കുടുംബത്തിലെ ഓമനപുത്രിയായ കോവിഡ് അങ്ങനെ ആ കാറ്റിലൂടെ ഭൂമിയിലെത്തി .കോവിഡ് പേടിച്ചു വിറച്ചു കാറ്റിലൂടെ സമുദ്രത്തിലെത്തി.ഒരു മൽസ്യത്തിൽ കയറി കരയിലെത്തിയകോ വിഡ് മീൻകാരിയുടെ കൈ പിടിച്ചു ചോദിച്ചു :'എന്നെ എന്റെ അച്ഛന്റെയും അമ്മയുടെയും അടുത്തു പോകാൻ സഹായിക്കാമോ ?' അവർ അത് ചവിക്കൊണ്ടില്ല .കോപം പൂണ്ട കോവിഡ് ആ രാജ്യം മൊത്തം വ്യാപിച്ചു .പിന്നെ മെല്ലെ മറ്റു രാജ്യങ്ങളിലും ഭൂമി മുഴുവനും വ്യാപിച്ചു .കോവിഡ് ഭൂമിയിലെ ഓരോരുത്തരെയും കൊന്നൊടുക്കിക്കൊണ്ടിരുന്നു .അതുവരെ സമയമില്ലാതിരുന്ന മനുഷ്യർക്ക് സമയമുണ്ടായി .വീട്ടിലിരിക്കാനും പാചകം ചെയ്യാനും പരസ്പരം സംസാരിക്കാനും പരിസരം ശുചിയാക്കാനും എല്ലാം സമയമുണ്ടായി .ബോംബും അണ്വായുധങ്ങളും വാരിക്കൂട്ടി യുദ്ധത്തിലും സമ്പത്തിലും ഒന്നാമതായ രാജ്യം കോവിഡിന് മുന്നിൽ പരാജയപ്പെട്ടു .അവർ മരണസഖ്യയിലും ഒന്നാമതെത്തി.

എന്നാൽ ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തിയപ്പോൾ പരസ്പരം ജാതിയും മതവും രാഷ്ട്രീയവും പറഞ്ഞു മല്ലടിച്ചവരൊക്കെ അതെല്ലാം നിർത്തി . കോവിഡിന്റെ ചോദ്യത്തിന് ചെവി ചായ്ച്ചു . അവർ ഒറ്റക്കെട്ടായ് കോവിഡിനെ തിരികെ കൊറോണ തറവാട്ടിലെത്തിക്കാനുള്ള വഴികളാലോചിച്ചു .ഒടുവിൽ അവരിൽ ചില പ്രമുഖന്മാർ വിശിഷ്ട വസ്ത്രം ധരിച്ചുകൊണ്ട് വായ മൂടിക്കെട്ടി കോവിഡിനെ തിരികെ സൗരയൂഥത്തിന് വെളിയിൽ കൊറോണ കുടുംബത്തിലെത്തിച്ചു ..

ജിജോ ജോസ്
4 ഗവ.എൽ.പി.ജി.എസ് പരണിയം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം