ഗവ.എൽ.പി.എസ് .പെരുമ്പളം/എന്റെ ഗ്രാമം
എന്റെ നാടിൻറെ പേര് പെരുമ്പളം എന്നാണ് .മനോഹരങ്ങളായ തെങ്ങിൻ തോപ്പുകളും പച്ച പുതച്ച വയൽ നിരകളും കായലും അരുവികളും വൃക്ഷ ലതാതികളും നിറഞ്ഞ ദൈവത്തിന്റെ സ്വന്തം നാടാണ് എന്റെ പെരുമ്പളം . വ്യവസായ ശാലകൾ ഇല്ലാത്തതിനാൽ ഇവിടുത്തെ ജനങ്ങൾക്ക് ശുദ്ധവായു ശ്വസിക്കാൻ സാധിക്കുന്നു .അതുകൊണ്ടു തന്നെ അസുഖങ്ങളും കുറവാണു .ശാന്ത സുന്ദരമായ നാടിൻറെ തെക്കേ അറ്റത്താണ് എന്റെ വിദ്യാലയം സ്ഥിതിചെയ്യുന്നത് .