വെളിച്ചം തരാത്ത സൂര്യൻ
നാട്ടാരെ കൊല്ലും സൂര്യൻ
അപകടകാരിയായ സൂര്യൻ
നല്ലതു വരുത്താത്ത സൂര്യൻ
നന്മയില്ലാത്ത സൂര്യൻ
അസുഖം പരത്തും സൂര്യൻ
ആരേയും പുറത്തിറക്കാത്ത
ലോക്ഡൗൺ കൊണ്ടുവന്ന
ആരാണാ കീടാണു സൂര്യൻ?
കോവിഡ് ആണാ സൂര്യൻ
സൂര്യനെപ്പോലെ ഇരിക്കും
രോഗങ്ങൾ പരത്തും
കോവിഡ് കുട്ടന്മാരെ
നമ്മുടെ മുമ്പിൽ നിന്നും
കൊന്നുകൊന്നു മാറ്റാൻ
ശ്രദ്ധവേണം കേട്ടോ
എന്റെ പൊന്നു നാട്ടാരേ