ഗവ.എൽ.പി.എസ് .ഉളവയ്പ്/History

Schoolwiki സംരംഭത്തിൽ നിന്ന്

1961 ഇൽ സ്ഥാപിതമായ ഈ വിദ്യാലയം, തൈക്കാട്ടുശ്ശേരി പഞ്ചായത്തിൽ കൈതപ്പുഴ കായിലിന്‌ സമീപം സ്ഥിതി ചെയ്യുന്നു. കായലിലെ ഓളം കൊണ്ടുവച്ച സ്ഥലം എന്ന അർത്ഥത്തിൽ ഓളവയ്പ് എന്നാണ് ഇവിടം അറിയപ്പെട്ടിരുന്നത്. അത് പിന്നീട് ഉളവയ്‌പ്‌ ആയി പരിണമിച്ചു. ആദ്യകാലത്തു ഈ വിദ്യാലയം ഓലയും പനമ്പും ഉപയോഗിച്ച് പണിത കെട്ടിടം ആയിരുന്നു. വർഷങ്ങൾക്കു ശേഷം നാട്ടുകാരുടെയും സന്നദ്ധ പ്രവർത്തകരുടെയും പൂർവ വിദ്യാർഥികളുടെയും സഹകരണത്തോടെ ഇന്ന് കാണുന്ന രൂപത്തിൽ പണിതുയർത്തി.

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്_.ഉളവയ്പ്/History&oldid=830956" എന്ന താളിൽനിന്ന് ശേഖരിച്ചത്