ഗവ.എൽ.പി.എസ് മൺപിലാവ്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

പത്തനംതിട്ട ജില്ലയുടെ തണ്ണിത്തോട് വനമേഖലയിൽ കുടിയിരിക്കുന്ന ചെറിയൊരു ഗ്രാമമാണ് മൺപിലാവ് . തലമുറകൾക്ക് മുൻപ് ഉപജീവനം തേടി വനത്തിലേക്ക് കുടിയേറിയ കുറേ കുടുംബങ്ങൾ അധിവസിക്കുന്ന ഗ്രാമം . തങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസം വേണം എന്ന അവരുടെ ആഗ്രഹത്തിൽ നിന്നാണ് മൺപിലാവിൽ ഒരു പ്രൈമറി സ്കൂൾ ഉയർന്നത് .അഞ്ചു പേർ ചേർന്നാണ് സ്കൂളിനായി ഉചിതമായ സ്ഥലത്ത് തങ്ങളുടെ കൃഷിഭൂമി വിട്ടു നൽകിയത്. പത്രോസ് ,കുഞ്ഞു പിള്ള ,ദാമോദരൻ ,മുക്കടയിൽ തോമസ് ,കുട്ടപ്പൻ എന്നിവരാണ് ആ മഹദ് വ്യക്തികൾ .ഇന്നും ഇവിടുത്തെ മുഴുവൻ ജനതയും സ്കൂളിനോടൊപ്പമുണ്ട്