ശുചിത്വം


നമ്മുടെ നിത്യജീവിതത്തിൽ വേണ്ട പ്രധാനകാര്യമാണ് ശുചിത്വം .ഇതിൽ വ്യക്തിശുചിത്വം ,പരിസരശുചിത്വം ഇവയ്ക്ക് വളരെ പ്രാധാന്യം കൊടുക്കേണ്ടതാണ് . വ്യക്‌തിശുചിത്വം പാലിച്ചില്ലെങ്കിൽ പല അസുഖങ്ങളും നമ്മേ പിടികൂടും. പരിസരശുചിത്വവും വളരെശ്രദ്ധിക്കേണ്ടതുതന്നെ . ഈച്ച, കൊതുക്, എലി ഇവ പരത്തുന്ന രോഗങ്ങൾ പരിസരശുചിത്വക്കുറവിനാൽ ഉണ്ടാകുന്നു . ഈ കൊറോണ-ലോക്ക്ഡൗൺ കാലത്തു പലയിടത്തും ഡെങ്കിപ്പനിയും എലിപ്പനിയും കൂടുന്നുവെന്ന വാർത്തകൾ ശുചീകരണത്തിന്റെ പോരായ്മ ചൂണ്ടിക്കാട്ടുന്നു . നമ്മുടെ പരിസരം നാംതന്നെ വൃത്തിയാക്കുകയും മാലിന്യങ്ങൾ മറ്റെവിടെയും വലിച്ചെറിയാതെ ഉറവിടത്തിൽത്തന്നെ സംസ്കരിക്കുകയും ചെയ്താൽ എല്ലായിടവും ശുചിത്വമുള്ളതാക്കാൻ നമുക്കു കഴിയും . ഒരുമാസത്തെ ലോക്കഡൗണിനെ തുടർന്ന് തെളിഞ്ഞൊഴുകുന്ന നദികളും കായലുകളും ഇതിനുദാഹരണമാണ് .വീട്ടിനുള്ളിൽ കഴിയുന്ന മനുഷ്യർക്ക് പ്രകൃതിയെ മലിനപ്പെടുത്താനുള്ള അവസരമില്ലാത്തതിനാൽ ആ വ്യത്യാസം ചുറ്റുപാടും കാണാനാകും .മാലിന്യമുക്തകേരളം എത്ര സുന്ദരം .

ചിന്മയ ജി
3 - ഗവ.എൽ.പി.എസ് തെങ്ങുംകാവ്
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം