ഗവ.എൽ.പി.എസ്. കോട്ടുകാൽ/അക്ഷരവൃക്ഷം/കോവിഡ് 19
കോവിഡ് 19
കൂട്ടുകാരെ ഇപ്പോൾ ലോകം മുഴുവൻ ഒരു പകർച്ചവ്യാധി പടർന്ന് പിടിക്കുന്നത് നിങ്ങൾക്ക് എല്ലാവർക്കും അറിയാമല്ലോ ? കോവിഡ് 19എന്നാണ് ആ പകർച്ചവ്യാധിയുടെ പേര്. ചൈനയിലെ വുഹാനിലാണ് ആദ്യമായി കോവിഡ് 19സ്വീകരിച്ചത് .കേരളത്തിൽ തൃശൂർ ജില്ലയിൽ ആണ് ആദ്യമായി കോവിഡ് 19 സ്വീകരിച്ചത് .വൈറസിനെ തടയാൻ ആരോഗ്യവകുപ്പ് പറയുന്ന നിർദ്ദേശങ്ങൾ നമ്മൾ പാലിക്കണം .മാസ്ക് ധരിച്ച് വേണം എല്ലാവരും പുറത്തു പോകേണ്ടത്. സാനിടൈസർ ,ഹാൻഡ് വാഷ്,സോപ്പ് ഇവയിലേതെങ്കിലും ഉപയോഗിച്ച് കൈകൾ ഇടയ്ക്കിടെ കഴിയുക .കൊറോണ വ്യാപനം തടയുന്നതിനുള്ള കേരള സംസ്ഥാന ആരോഗ്യ വകുപ്പിന് ക്യാമ്പയിൻ ആണ് "ബ്രേക്ക് ദ ചെയിൻ".ലോകം മുഴുവൻ ഒന്നര ലക്ഷത്തിൽപരം ആളുകൾ ഇതിനകം മരണപ്പെട്ടു. കേരളത്തിൽ ഇതുവരെ രണ്ടുപേരാണ് രോഗം ബാധിച്ച് മരിച്ചത് .ഈ രോഗം ലോകത്തു നിന്നും എത്രയും വേഗം തുടച്ചുമാറ്റാൻ നമുക്ക് എല്ലാവർക്കും ഒരുമിച്ച് കൈകോർക്കാം.
|