ഗവ.എൽ.പി.എസ്.മൺവിള/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം


നാം ജീവിക്കുന്ന പരിസരവും ചുറ്റുപാടും വൃത്തിയായും ശുചിയോടെയും വയ്ക്കേണ്ടത് ഓരോ മനുഷ്യന്റെയും കടമയാണ്. പരിസരം മലിനമാകുന്നത് പലതരം കാരണങ്ങളാലാണ്.തുറസ്സായ സ്ഥലങ്ങളിൽ മലമൂത്ര വിസർജ്ജനം നടത്തുന്നത്,റോഡുകളിൽ മലിനജലം ഒഴുക്കി വിടുന്നത്, പ്ളാസ്റ്റിക് വസ്തുക്കൾ കത്തിക്കുന്നത് വാഹനങ്ങളിൽ നിന്നും പുറത്ത് വരുന്ന വിഷവാതകങ്ങൾ തുടങ്ങിയവ പ്രധാന കാരണങ്ങളാണ്. ആരോഗ്യത്തിന്റെ അടിസ്ഥാനം ശുചിത്വമാണ്. ആരോഗ്യമുള്ള ശരീരത്തിൽ മാത്രമേ ആരോഗ്യമുള്ള മനസ്സുണ്ടാകൂ.  

ശുചിത്വം എന്ന വാക്കിൽ വ്യക്തി ശുചിത്വം, പരിസര ശുചിത്വം, സാമൂഹൃ ശുചിത്വം തുടങ്ങിയവ ഉൾപ്പെടുന്നു. വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ച വ്യാധികളെയും ജീവിത ശൈലി രോഗങ്ങളെയും ഒഴിവാക്കുവാൻ കഴിയും. കൂടെക്കൂടെയും ഭക്ഷണത്തിനു മുൻപും പിൻപും കൈകൾ നന്നായി സോപ്പിട്ടു കഴുകുക.ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ചോ മാസ്ക് ഉപയോഗിച്ചോ മുഖം മറയ്ക്കുക. വായ, മൂക്ക്, കണ്ണ് എന്നിവിടങ്ങളിൽ കഴിവതും തൊടാതിരിക്കുക. പൊതു സ്ഥലങ്ങളിൽ തുപ്പാതിരിക്കുക, നഖം വെട്ടി വൃത്തിയാക്കുന്നത് രോഗാണുക്കളെ തടയാൻ സഹായിക്കും.രാവിലെ ഉണർന്നാലുടൻ പല്ല് തേയ്ക്കണം, ദിവസവും സോപ്പിട്ടു കുളിച്ചു ശരീരശുദ്ധി വരുത്തണം.വൃത്തിയുള്ള വസ്ത്രം ധരിക്കണം,പാദരക്ഷ ഉപയോഗിക്കുക.

വ്യക്തിശുചിത്വം പോലെ പ്രധാനമാണ് പരിസരശുചിത്വവും. വ്യക്തിശുചിത്വവും പരിസരശുചിത്വവും ഇല്ലാതെ വരുന്നതിന്റെ ഫലമായാണ് പകർച്ച വ്യാധികൾ ഉണ്ടാകുന്നത്. കൊതുകുകൾ പോലെയുള്ള രോഗകാരികളായ ജീവികളെ നിർമ്മാർജ്ജനം ചെയ്യുന്നതിലൂടെ നമുക്ക് രോഗങ്ങളെ ഒരു പരിധിവരെ അകറ്റാം. അതുപോലെ ജലസ്രോതസുകൾ മലിനമാക്കാതെ കാത്തു സൂക്ഷിക്കണം.വൃക്തിശുചിത്വത്തിലൂടെയും പരിസരശുചിത്വത്തിലൂടെയും നമുക്ക് ആരോഗ്യമുള്ള ഒരു സമൂഹം കെട്ടിപ്പടുക്കാം.
അഭിജിത്. എസ് ആർ
4 A ഗവ.എൽ.പി.എസ് മൺവിള
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം