ഗവ.എൽ.പി.എസ്.മൺവിള/അക്ഷരവൃക്ഷം/നമ്മുടെ പരിസ്ഥിതി

നമ്മുടെ പരിസ്ഥിതി
നാം ജീവിക്കുന്ന ചുറ്റുപാടിനെയാണ് പരിസ്ഥിതി എന്ന് പറയുന്നത്. ജീവനുള്ളവയും ഇല്ലാത്തവയും പരസ്പരം ആശ്രയിച്ചു കഴിയുന്ന സ്ഥലമാണ് പരിസ്ഥിതി. മനുഷ്യൻ, മൃഗങ്ങൾ, പക്ഷികൾ, പ്രാണികൾ ,മണ്ണ്, ജലം, വായു, വെള്ളം, പാറ തുടങ്ങിയവയെല്ലാം പരിസ്ഥിതിയിലെ ഘടകങ്ങളാണ്. ഇവയെല്ലാം നിലനിൽപിനായി ഒന്നിനോടൊന്ന് ആശ്രയിച്ചു നിലനിൽക്കുന്നു.ഇവയിലേതെങ്കിലും  ഒരു ഘടകത്തിലുണ്ടാകുന്ന അഭാവം പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയെ ബാധിക്കുന്നു. നമ്മൾ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ശുദ്ധജലം, ശുദ്ധവായു, മലിനമാവാത്ത അന്തരീക്ഷം ഇവയെല്ലാം പരിസ്ഥിതിയുടെ നിലനിൽപ്പിന് അനുകൂലമായ ഘടകങ്ങളാണ്.  നമ്മുടെ പരിസ്ഥിതി  ഇന്നു വളരെയേറെ മലിനമായിക്കൊണ്ടിരിക്കുന്നു. മനുഷ്യന്റെ പ്രവൃത്തികളാണ്  ഇതിന് ഒരു  പരിധിവരെ കാരണം. പ്ളാസ്റ്റിക് കത്തിക്കുന്നതിലൂടെ വായു മലിനമാവുന്നു. വിഷവാതകങ്ങൾ അന്തരീക്ഷത്തിൽ നിറയുന്നു. 

ഇത് ജീവികൾക്കും മനുഷ്യർക്കും മാരകമായ അസുഖങ്ങൾ വരാൻ ഇടയാകുന്നു. മരങ്ങൾ വെട്ടി നശിപ്പിക്കുന്നതിലൂടെ മൃഗങ്ങളുടെയും പക്ഷികളുടെ യും മറ്റു ജീവികളെയും ജീവികളുടേയും ആവാസ വ്യവസ്ഥ നഷ്ടമാവുന്നു. ഇത് ഭൂമിയുടെ നിലനിൽപ്പിന് ദോഷകരമായി തീരുന്നു. നാം ജീവിക്കുന്ന ചുറ്റുപാടിനെ അഥവാ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ്. വൃത്തിയില്ലാത്ത പരിസരം പലതരം രോഗങ്ങൾക്കുംകാരണമാവുന്നു.വിഷവാതകങ്ങൾ അന്തരീക്ഷത്തിൽ കലരുന്നതു കാരണം ഓസോൺ പാളിക്ക് ദോഷം സംഭവിക്കുന്നു .അതിനാൽ മാലിന്യങ്ങളെല്ലാം വേണ്ട വിധത്തിൽ സംസ്കരിച്ചു മാറ്റണം. ഇവയെ ജൈവ വളമായി ഉപയോഗിക്കാൻ കഴിയണം. ഹരിതഗൃഹം എന്ന ഭൂമിയെക്കുറിച്ചുള്ള സങ്കല്പംഓരോ മനുഷ്യരിലും ഉണ്ടാവണം.

ശിവാനി .എം.എസ്
4 A ഗവ.എൽ.പി.എസ് മൺവിള
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം