ഗവ.എൽ.പി.എസ്.മൺവിള/അക്ഷരവൃക്ഷം/അമ്മു കണ്ട സ്വപ്നം

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മു കണ്ട സ്വപ്നം

അമ്മു നാട്ടിലാണ്. ചുറ്റുപാടും കറങ്ങിത്തിരിഞ്ഞു വരാമെന്ന് കരുതി അവൾ നടന്നു. നടന്നുനടന്നു ഒരു പുഴയുടെ മുമ്പിലെത്തി. “ഹായ്! പുഴ. ഈ പുഴയിൽ കാല് നനച്ചാലോ?” അമ്മു ചിന്തിച്ചു. അവൾ ഓടിപ്പോയി കാൽ നനച്ചു. കുറേ കുഞ്ഞു മീനുകൾ അവളുടെ കാലിൻറെ അടുത്തേക്ക് എത്തി. അമ്മുവിന് ഇക്കിളിയായി. അവൾ ചിരിച്ചുകൊണ്ടേയിരുന്നു. “എന്തുരസം! പുഴയിൽ കാല് നനക്കാൻ. നല്ല തണുപ്പ്” അമ്മു കാല് വെള്ളത്തിൽ മുക്കി കരയിൽ ഇരുന്നു. പലനിറത്തിലുള്ള മീനുകൾ ഓടിനടക്കുന്നു. അവൾ ഒരു ചെറിയ കല്ലെടുത്ത് പുഴയിലേക്ക് എറിഞ്ഞു. ഓളത്തിൽ പെട്ടെന്ന് മീനുകളെ കാണാതായി. അമ്മുവിന് വിഷമം തോന്നി. അവൾ അവിടെ തന്നെ ഇരുന്നു. കുറെ കഴിഞ്ഞ് വീണ്ടും മീനുകൾ നീന്തി തുടിക്കുന്നത് കാണാനായി. അവൾ എണീറ്റ് നടന്നു ഒരു മാവിൻറെ മുമ്പിലെത്തി. മാങ്ങ ഉണ്ടോ എന്ന് നോക്കി. അതാ അവിടെ കുറെ പച്ചയും പഴുത്തതുമായ മാങ്ങകൾ. താഴത്തെ കൊമ്പിൽ എത്തിപ്പിടിക്കാൻ നോക്കി. പക്ഷേ പറ്റിയില്ല. വീണ്ടും വീണ്ടും ശ്രമിച്ചു. അമ്മുവിൻറെ വായിൽ കൊതിയൂറി. അവൾ വിഷമത്തോടെ നിന്നു. അപ്പോഴാണ് അടുത്തു കിടന്ന കൂർത്ത കല്ലു കണ്ടത്. അവൾ അതെടുത്തു ഒരേറു. പഴുത്ത മാങ്ങ ഒരെണ്ണം താഴെ വീണു. “ഹായ്! നല്ല പഴുത്തത് തന്നെ വീണു.” അവളതെടുത്ത് കടിച്ചു തിന്നു. തിരിച്ചു നടന്നു പുഴയിൽ വീണ്ടും ഇറങ്ങി കൈകഴുകി. പെട്ടന്ന് അമ്മു ഞെട്ടിയുണർന്നു. മുന്നിൽ അമ്മ. “നീയെന്താണ് ഓരോ ആംഗ്യങ്ങൾ കാണിക്കുന്നത് ഉറക്കത്തിൽ?: അമ്മ ചോദിച്ചു. ഓ, അപ്പോളത് സ്വപ്നമായിരുന്നോ? അമ്മുവിന് വിഷമം തോന്നി. അവൾ പറഞ്ഞു, “മാങ്ങയും ചക്കയും കരിക്കും പേരയ്ക്കയും ഒക്കെ കഴിക്കാൻ തോന്നുന്നു അമ്മേ, നാട്ടിൽ എന്ത് രസമാണ്! പുഴയിൽ കളിച്ചു നടക്കാം, പറമ്പിൽ ഓടി കളിക്കാം” “അതേ, ഇവിടത്തെ വിഷമടിച്ച പച്ചകറിക്കും പഴങ്ങൾക്കുമൊന്നും ഒരു രുചിയും ഇല്ലാ. ഇതൊക്കെ കഴിച്ചു എന്നും ഓരോരോ അസുഖങ്ങളും.” അമ്മ പറഞ്ഞു.. “രോഗ പ്രതിരോധശേഷിയൊക്കെ കുറഞ്ഞു.പോകും എന്നാണമ്മേ ക്ലാസ്സിൽ പഠിച്ചത്” അമ്മു പറഞ്ഞത് കെട്ടു അമ്മ അതിശയിച്ചു. കോവിഡ് ലോക്ക്ഡൌൻ കഴിയട്ടെ, നമുക്ക് നാട്ടിൽ പോയി കൃഷിയൊക്കെ ചെയ്തു ജീവിക്കാം. അവിടെയും സ്കൂൾ ഉണ്ടല്ലോ. അമ്മ പറഞ്ഞത് കേട്ട്അമ്മുവിന് സന്തോഷമായി.

ഗായത്രി ദിലീപ്
3A ഗവ.എൽ.പി.എസ് മൺവിള
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ