ഗവ.എൽ.പി.എസ്.ചുണ്ടവിളാകം/അക്ഷരവൃക്ഷം/പരിസ്ഥതിയെ സംരക്ഷിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥതിയെ സംരക്ഷിക്കാം

മനുഷ്യൻ പ്രകൃതിയോടു ചെയ്തകൊടും ക്രൂരത കാരണം ഈ ഭൂമി വാസയോഗ്യമല്ലാതായിത്തീരുന്നു.പ്രകൃതിയിൽ നിക്ഷേപിക്കുന്ന എല്ലാ വി‍ഷങ്ങളും, വായുവിലൂടെ , വെളളത്തിലൂടെ, ആഹാരത്തിലൂടെ ഒടുവിൽ മനുഷ്യ ശരീരത്തിൽ തന്നെ കടന്ന് കൂടി രോഗങ്ങൾ ഉണ്ടാക്കുന്നു.

ഒരു ഹരിതഭൂമി എന്ന സങ്കൽപം നമ്മുടെ മനസ്സിൽ ഉണ്ടാകണം . മണ്ണിൻ്റെ നനവും നന്മയും കാത്തുസൂക്ഷിക്കാനും ,പ്രകൃതിയെ അറിയാനും ആദരിക്കാനും നാം ഒാരോരുത്തരും കടപ്പെട്ടവരാണ്. പ്ലാസ്റ്റിക് മാലിന്യങ്ങൾ , രാസവസ്തുക്കളുടെ കവറുകൾ, കീടനാശിനികൾ , അറവുശാലയിലെയും , ഫാക്ടറികളിലെയും , മാലിന്യങ്ങൾ , എന്നിവ തളളപ്പെടുന്നതുമൂലം മാലിന്യങ്ങളിലെ അപകടകാരികളായ ബാക്ടീരിയകൾ , വൈറസുകൾ , എന്നിവ ഭൂമിയെ മലിനമാക്കുകയും കാർഷികവിളകളെ ബാധിക്കുകയും നമ്മെ രോഗിയാക്കിമാറ്റുകയും ചെയ്യുന്നു . പരിസരശുചിത്വം ,വ്യക്തിശുചിത്വം എന്നിവ പാലിക്കുക .

മരങ്ങൾ വെട്ടിനശിപ്പിക്കാതിരിക്കുക , കാടില്ലെങ്കിൽ മഴയില്ല , മഴയില്ലെങ്കിൽ കൃഷിയില്ല , കൃഷിയില്ലെങ്കിൽ ആഹാരമില്ല , ആഹാരമില്ലെങ്കിൽ നാമില്ല , എല്ലാവരുടെയും ആവശ്യങ്ങൾ നിറവേറ്റാൻ പ്രകൃതിയ്ക്ക് കഴിവുണ്ട് . ഉയർന്ന ചിന്തയോടെ നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാം.

അഭിനന്ദ് .എ.എം
3 ഗവ.എൽ.പി.എസ്. ചുണ്ടവിളാകം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം