ഗവ.എൽ.പി.എസ്.കരിച്ചാറ/അക്ഷരവൃക്ഷം/നല്ല ചങ്ങാതിമാർ

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല ചങ്ങാതിമാർ      


                      ഒരു വീട്ടിൽ കുറേ പൂച്ചെടികളുള്ള മനോഹരമായ ഒരു പൂന്തോട്ടമുണ്ടായിരുന്നു.  അതിൽ ഒരു പൂമ്പാറ്റയും ഒരു പൂവും ഉണ്ടായിരുന്നു. അവർ നല്ല ചങ്ങാതിമാരായിരുന്നു.  പൂവ് പൂമ്പാറ്റയോട് പറഞ്ഞു,  "നീ എന്റെ തേൻ കുടിച്ചോളൂ."   പൂമ്പാറ്റ തേൻ കുടിച്ചു.  "ഹായ് എന്തു മധുരം."  പൂമ്പാറ്റ സന്തോഷത്തോടെ പറഞ്ഞു.  "ഇനി നമുക്ക് കൂട്ടുകാരോടൊപ്പം കളിക്കാം."  പൂമ്പാറ്റ പറഞ്ഞു. "  കൂട്ടുകാരേ, ഇതാണ് എന്റെ കൂട്ടുകാരിയായ പൂവ്. ഈ പൂവിന്റെ പേര് റോസ എന്നാണ്.  ഞാൻ ഇവളെ മിന്നുപ്പൂവെന്നാണ്  വിളിക്കുന്നത്.  മിന്നു പ്പൂവേ ,നമുക്കെന്തു കളി കളിക്കാം? "

" ഒളിച്ചുകളി മതി" മിന്നു പറഞ്ഞു. "ആരാണ് എണ്ണുന്നത്?" "ഞാൻ എണ്ണാം " മിന്നു പ്പൂവ് പറഞ്ഞു. അവൾ എണ്ണാൻ തുടങ്ങി . പെട്ടെന്ന് ഇടിയും മഴയും വന്നു. " കൂട്ടുകാരെ ഓടിക്കോ മഴ വന്നേ ". എല്ലാവരും അവരവരുടെ വീട്ടിൽ പോയി. മിന്നു പ്പൂവ് പൂന്തോട്ടത്തിൽ സന്തോഷത്തോടെ നിന്നു.




അഹ് ന അനീസ്
3A ഗവ.എൽ.പി.എസ്.കരിച്ചാറ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 29/ 12/ 2021 >> രചനാവിഭാഗം - കഥ