ഗവ.എസ്സ്.വി.യു.പി.എസ്സ്.പുരവൂർ/അക്ഷരവൃക്ഷം/ ജനതാകർഫ്യു

Schoolwiki സംരംഭത്തിൽ നിന്ന്
ജനതാകർഫ്യു

ലോകജനതയെ ഭയത്തിന്റെ മുനയിൽ നിർത്തുന്ന കോവി‍ഡ് 19 വൈറസ് പശ്ചാത്തലത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനതാർഫ്യൂ പ്രഖ്യാപിച്ചു. കോവിഡ് വ്യാപനത്തെ ജനതാകർഫ്യുവിലൂടെയും ജാഗ്രതയിലൂടെയും ഇന്ത്യ നേരിട്ടുകൊണ്ടിരിക്കുകയാണ്. കോവി‍ഡ് 19 നെ നേരിടാൻ മാർച്ച് 22 ന് ഞായറാഴ്ച്ച രാവിലെ 7 മണിക്കും രാത്രി 9 മണിക്കും ഇടയിൽ എല്ലാ പൗരന്മാരും സ്വയം ജനതാർഫ്യൂ പാലിക്കണം എന്നായിരുന്നു പ്രധാന നിർദ്ദേശം. രാവിലെ ഏഴ് മണിമുതൽ രാത്രി ഒൻപതുമണിവരെ പുറത്തിറങ്ങരുത് എന്നായിരുന്നു നിർദ്ദേശം. കേരളം പൂർണ പിൻതുണയുമായി ജനതാകർഫ്യൂനൊപ്പം ഉണ്ടായിരുന്നു. ട്രെയിനുകൾ റദ്ദാക്കുന്നതടക്കം നിയന്ത്രണങ്ങൾ അർധരാത്രിമുതൽ നിലവിൽ വന്നു. ഇന്ത്യയിലേക്കുള്ള മുഴുവൻ രാജ്യാന്തര വിമാന സർവ്വീസ്സും ഒരാഴ്ച്ചത്തേക്ക് നിർത്തിവച്ചു. അതുപോലെ പൊതുഗതാഗതം പൂർണ്ണമായും നിശ്ചലമായി. പമ്പുകളും മെഡിക്കൽ സ്റ്റോറുകളും തുറക്കുകയും മറ്റുള്ള വ്യാപാരസ്ഥാപനങ്ങൾ അടക്കുകയും ചെയ്തു. ഇന്ത്യതികച്ചും വിറങ്ങലിച്ചുനിന്നുപോയി.

കൊറോണയിൽ നിന്ന് രക്ഷപ്പെടാൻ നിങ്ങളുടെ കുറച്ചുദിവസം രാജ്യത്തിനുവേണ്ടി നൽകണം എന്ന് ആവശ്യപ്പെട്ടാണ് പ്രധാനമന്ത്രി നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. കോവിഡ് 19 രാജ്യത്ത് എല്ലാഭാഗങ്ങളേയും ഒരു പോലെ ബാധിച്ചു. അതുകൊണ്ട് തന്നെ രാജ്യം പൂർണ്ണജാഗ്രതയിലാണ്. അത്യാവശ്യഘട്ടങ്ങളിലല്ലാതെ ആരും പുറത്തിറങ്ങരുത്, ആൾക്കൂട്ടത്തിൽ നിന്ന് അകലം പാലിക്കുകയും റോഡിലേക്ക് ഇറങ്ങുകയും ചെയ്യരുത്, പ്രായമായവരേയും കുട്ടികളേയും വീടിന് പുറത്തിറങ്ങാൻ അനുവദിക്കുകയും ചെയ്യരുത് എന്നിവയായിരുന്നു പ്രധാന നിർദ്ദേശങ്ങൾ. വർക്ക്അറ്റ് ഹോം നടപ്പിലാക്കുക, അനാവശ്യ ആശുപത്രിസന്ദർശനങ്ങൾ ഒഴിവാക്കുക ഇവയും നിർദ്ദേശങ്ങളിൽ പെടുന്നു.

രാജ്യം ഒന്നടങ്കം കോവി‍ഡ് ഭീതിയിൽ കഴിയുന്ന ഈ സാഹചര്യത്തിൽ ഈ മഹാമാരിയെ ഒറ്റക്കെട്ടായി നേരിടാം. ആശങ്ക വേണ്ട, ജാഗ്രത മതി.

ആദിത്യൻ.എ
7 എ ഗവ.എസ്.വി.യു.പി.എസ്.പുരവൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം