ഗവ.എസ്സ്.എൻ.ഡി.പി. യു.പി.എസ്സ് വല്ലന/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്കൂളിന് പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ്സു വരെ പഠനം നടത്താൻ സൗകര്യത്തിൽ രണ്ട് നിലകളിലായി പത്ത് മുറികളുള്ള ഒരു കെട്ടിടവും ഓഡിറ്റോറിയമായി ഉപയോഗിക്കുന്ന ഒരു കെട്ടിടവും ഉണ്ട്. സ്കൂൾ കെട്ടിടത്തിൽത്തന്നെ പഠന സൗകര്യാർത്ഥം ആധുനിക സജ്ജീകരണങ്ങളോടു കൂടിയ സ്മാർട്ട് ക്ലാസ്സ് റൂം, അനേകം പുസ്തകങ്ങളുടെ ശേഖരമുള്ള സ്കൂൾ ലൈബ്രറി, കംപ്യൂട്ടർ ലാബ്, ഗണിത- ശാസ്ത്രലാബുകൾ എന്നിവയും പുരാവസ്തു മ്യൂസിയവും സ്ഥിതി ചെയ്യുന്നു. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും IED കുട്ടികൾക്കും പ്രത്യേക ശുചി മുറി സൗകര്യം , ഉച്ച ഭക്ഷണം തയ്യാറാക്കുന്നതിനും ഭക്ഷ്യധാന്യങ്ങൾ സൂക്ഷിക്കുന്നതിനും പ്രത്യേക അടുക്കളക്കെട്ടിടം എന്നിവയും വിശാലമായ അസംബ്ലി ഗ്രൗണ്ട്, കളിക്കുന്നതിനുള്ള മൈതാനം എന്നിവയുമുണ്ട്. സ്കൂളിനു മുൻ വശത്തായി വിശാലമായ ഒരു പൂന്തോട്ടവും ഔഷധ സസ്യത്തോട്ടവും ഒരു കുളവും സ്ഥിതി ചെയ്യുന്നു. ജലദൗർലഭ്യം മറികടക്കാനായി സ്കൂൾ മുറ്റത്തു തന്നെ ശുദ്ധജലം ലഭിക്കുന്ന ഒരു കിണറും വലിയ ഒരു മഴ വെള്ളസംഭരണിയും ഉണ്ട്. കുട്ടികൾക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനായി ഒരു ജലശുദ്ധീകരണ യന്ത്രവും സ്ഥാപിച്ചിട്ടുണ്ട്.