2018-19 വർഷത്തെ സയൻസ് ക്ലബിന്റെ രൂപികരണം 29/06/2018 ന് നടത്തി. സെക്രട്ടറിയായി അക്ഷയ് പ്രകാശ് , ജോയിന്റ് സെക്രട്ടറിയായി അനശ്വര എം, ട്രഷററായി യദുകൃഷ്ണ എം എന്നിവരെ തിര‍‌ഞ്ഞെടുത്തു.ധന്യ ടീച്ചർക്കാണ് ക്ലബിന്റെ ചുമതല

ജൂലായ് -6 ജന്തുജന്യ രോഗദിനവുമായി ബന്ധപ്പെട്ട ക്വിസ് മത്സരം നടത്തി. തീർത്ഥ കെ ബി ഒന്നാം സ്ഥാനവും അഞ്ജലി എസ് നമ്പ്യാർ രണ്ടാം സ്ഥാനവും നേടി.

ജൂലായ് -21 ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം, കൊളാഷ് മത്സരം , വീഡിയോ പ്രദർശനം , തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ നേതൃത്വത്തിൽ ക്ലാസുകൾ എന്നിവ നടത്തി.

സബ് ജില്ലാതല ചാന്ദ്രദിന ക്വിസ് മത്സരത്തിൽ തീർത്ഥ കെ ബി ഒന്നാം സ്ഥാനം നേടി.