ഗവ.എച്ച് .എസ്.എസ്.പാലയാട്/അക്ഷരവൃക്ഷം/ഉദയം

Schoolwiki സംരംഭത്തിൽ നിന്ന്
ഉദയം
       വരണ്ടകണ്ണുകളും മെലിവേറ്റ ശരീരവുമായ ജനാലയുടെ അഴികൾ പിടിച്ച് പതിയെ അവൾ പുറത്തേക്ക് നോക്കി. ഇളം കാറ്റ് വന്ന് അവളുടെ തലമുടികളിലൂടെ വിരലോടിച്ചപ്പോൾ ഒരു നിമിഷം അത് തന്റെ അമ്മയുടെ തലോടലായി അവൾക്കനുഭവപ്പെട്ടു. മുറ്റത്തുവിരിഞ്ഞ റോസയ്ക്ക് പോലും ഇന്ന് തെളിമ നഷ്ട്ടപ്പെട്ട പോലെ മൃതുവായിരുന്ന അതിന്റെ ദളങ്ങൾക്ക് പോലും ഇന്ന് ഏറെ കനം വർധിച്ചിരിക്കുന്നു. ചുട്ടുപ്പൊള്ളുന്ന വെയിലിൽ നിന്നും രക്ഷ നടാൻ അത് വളരെ പാടുപെടുന്നതായി അവൾക്ക് തോന്നി. ഒരു പക്ഷെ അതിന്റെ വർണങ്ങൾ പോലും ആ തീ ജ്വാല കവർന്നെടുക്കുമോ? നിരാശയുടെ ഇരുൾ നീക്കി പ്രതീക്ഷയിലേക്ക് ഉദിച്ചുവന്ന ആശയുടെ സർവ്വ നക്ഷത്രങ്ങളും ഒരൊറ്റ നിമിഷം കൊണ്ട് നിരാശയിലേക്ക് അസ്തമിക്കമെന്ന് അവൾ ഒരിക്കലും കരുതിയിരുന്നതല്ല. അനേകം ജീവിതങ്ങൾക്ക് പ്രകാശമേകിയ ആ ജീവൻ പൊടുന്നനെ പൊലിഞ്ഞപ്പോൾ തന്റെ ജീവിതത്തിൽ നിന്ന് എന്തെല്ലാമോ ചോർന്നുപോയതു പോലെ അവൾക്കനുഭവപ്പെട്ടു. ഹൃദയം വാർന്നൊഴുക്കുന്നതു പോലൊരു തളർച്ച അവടെ പിടികൂടി. ഓർമ്മകൾ തിറതുള്ളി അടുത്തപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു. മനസ്സിൽ കടിച്ചു പിടിച്ച സങ്കടം കണ്ണീരായി പുറത്തു ചാടി. ഇനി വിധിയെ ഓർത്തുള്ള വിലാപവും നിലവിളിയും മാത്രം. അമ്മയുടെ അപൂർണ്ണത അവൾക്കൊരിക്കലും സാന്ത്വനമാവില്ല. സ്വന്തം വ്യാകുലകൾ തുറന്നുകാട്ടി പൊട്ടിക്കരയാൻ പോലും പാടുപെടെണ്ട അവസ്ഥ.
       പതിയെ അവൾ കട്ടിലിലേക്ക് ചാരി. മുറിയുടെ വാതിൽക്കൽ ആരോ മുട്ടുന്ന ശബ്ദം. അവൾ എഴുന്നേറ്റ് വാതിൽ തുറന്നു. 
       " അച്ഛനോ"? സ്നേഹ ചോദിച്ചു.

" എന്തേ! ഏത് സമയവും ഈ വാതിലുമടച്ച് ഒറ്റ ഇരിപ്പാണോ നീയ്യ്? വല്ലതും കഴിക്കേണ്ടേ? അച്ഛൻ കഞ്ഞി വച്ചിട്ടുണ്ട്. ചമ്മന്തിയും അരച്ചു. വിശക്ക് ണിണ്ടാവില്ലേ, രാവിലെയും ഒന്നും കഴിച്ചില്ലാലോ നീയ്യ്? ലോക്ക് ഡൗൺ അല്ലേ, അയൽക്കൂട്ടം പ്രവർത്തകരും പഞ്ചായത്ത് ഓഫീസ് ജീവനക്കാരും അൽപ്പം മുൻപ് കൊണ്ടു തന്ന അരിയും മറ്റു പല വ്യജ്ഞനങ്ങളും ഇരിപ്പുണ്ട്. ഇന്നിനി കഞ്ഞി വെച്ചു പോയില്ല? നാളെ അതുകൊണ്ട് മറ്റെന്തെങ്കില്ലും വയ്ക്കാം. എനിക്കും വയ്യാതെ ആയി. ഇപ്പം തീരെ വിശപ്പും ഇല്ലാ. കിട്ടിയാ എന്തെങ്കിലും കഴിക്ക്യാ, അത്രമാത്രം " .

     അമ്മ പോയതിൽ പിന്നെ വീട്ടുകാര്യങ്ങളെല്ലാം അച്ഛൻ നോക്കാറാണ് പതിവ്. രാവിലെ അവൾ അരി കഴുകുകയും അൽപ്പം തേങ്ങ ചിരവി കൊടുക്കുകയും ചെയ്തു. മറ്റെല്ലാം താൻ ചെയ്യാം എന്നു പറഞ്ഞ് അച്ഛനാണ് അവളെ തിരികെ അയച്ചത്. എന്നാൽ അത് ഒറ്റപ്പെട്ടിരിക്കാനായിരുന്നില്ല . ഒരു പാട് പുസ്തകങ്ങൾ അവൾക്കച്ഛൻ നൽകിയിരുന്നു. അവ വായിക്കാനിണ്. അതിലെ ആശയങ്ങൾ ഉൾക്കൊള്ളാനാണ്. അവയിൽ ഏറയും പ്രചോതനമേകുന്ന മഹത് വ്യക്തികളുടെ ജീവിതാനുഭവങ്ങൾ തന്നെയായിരന്നു. കഷ്ടതകൾക്കിടയിലും മനക്കരുത്ത് കൊണ്ട്, ജീവിത പ്രതിസന്ധികളെ അതിജീവിച്ച് ജീവിത വിജയത്തിലേക്ക് നീളൻ ചിറകുവിരിച്ച് പറന്ന ഒരുപാട് ധീരരുടെ പുസ്തങ്ങൾ .
         " ഇതെന്തേ , ഈ പുസ്തകങ്ങളൊന്നും വായിച്ചിരുന്നില്ലേ നീയ്യ് ?"

"ആ വായിച്ചച്ഛാ" പറയാൻ മടിക്കുന്ന സ്വരത്തിൽ അവൾ പറഞ്ഞു. "എന്നിട്ട്"? " അതെല്ലാം മഹാത്മാക്കളുടെ ജീവിതാനുഭവങ്ങൾ അല്ലേ അച്ഛാ ? അതുപോലെ നമ്മളെക്കൊണ്ടാകുമോ ? " അതിനു മറുപടി എന്നോണം അവൾ പറഞ്ഞു. എന്തു കൊണ്ട് ? നിന്റെ അമ്മയുടെ ജീവിതം തന്നെ അത്തരത്തിലൊന്നല്ലേ ? ഈ ലോക്ക് ഡൗൺ കാലത്ത് നമ്മെ പോലുള്ളവരും ഗവൺമെന്റ് ഉദ്യോഗസ്ഥരും വീട്ടിലിരിക്കുമ്പോൾ നിന്റെ അമ്മയേപോലുള്ള നേഴ്സുമാരും ആരോഗ്യ പ്രവർത്തക്കരും ചേർന്നല്ലേ സ്വന്തം സന്തോഷങ്ങൾ വെടിഞ്ഞ് കുടുംബത്തിന്റെ സന്തോഷങ്ങൾ മാറ്റിവെച്ച് നമ്മുടെ നാട്ടിന് വേണ്ടി പോരാടിയത്. ഇന്നും പോരാടിക്കൊണ്ടിരിക്കുന്നു 'കൊറോണ' യ്ക്കെതിരെ ആ മഹാമാരിക്കെതിരെ . തങ്ങളുടെ സുരക്ഷയ്ക്കപ്പുറം നമ്മുടെ, ജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് ദിനരാത്രങ്ങൾ അവർ കഷ്ടപ്പെടുന്നത്. ആ പോരാട്ടത്തിൽ നിന്റെ അമ്മ,... തോറ്റിട്ടില്ല, ആ ധീരതയുടെ പ്രതിഫലം മരണമായെന്നു മാത്രം . നീ കേട്ടിട്ടില്ലേ,...

       " അന്യ ജീവനുതകി സ്വജീവിതം ധന്യമാകുമല്ലേ വിവേകികൾ"- എന്ന് കുമാരനാശാൻ ഓതിയത്. 
          "ഈ വരികളെ അന്വർഥമാക്കും വിധമായിരുന്നു അവളുടെ, ഓരോ ആരോഗ്യപ്രവർത്തക്കരുടേയും പ്രയത്നം. അവരിൽ നാം അഭിമാനിക്കണം മോളേ ."
       അതെ അച്ഛാ... അനേകം ജീവിതങ്ങൾക്ക് പ്രകാശമേകിയാണ് എന്റെ അമ്മ വിടപറഞ്ഞത്. അവരുടെ ജീവിതത്തിൽ പ്രതീക്ഷയുടെ, പ്രത്യാശയുടെ ഒരു വഴിവിളക്കായ് മാറി എന്റെ അമ്മ . എനിക്കും എന്റെ അമ്മയെ പോലെ ആകണം അച്ഛാ . വളർന്നുവലുതാകുമ്പോൾ ഞാനും ഒരു ഡോക്ടർ ആകും . ദൈവത്തിന്റെ മാലാഖമാരിൽ ഒരാൾ . നാടിനുവേണ്ടി പോരാടുന്ന ഒരു ആരോഗ്യപ്രവർത്തക ."
         "അതെ മോളേ, അതുന്നിന്റെ ജീവിതത്തിന്റെ മാത്രമല്ല, മറ്റൊരുപാടുപേരുടെ ജീവിതങ്ങളുടെ പ്രതീക്ഷയിലേക്കും വെളിച്ചത്തിലേക്കുമുള്ള  പ്രത്യാശ നിറഞ്ഞ ഒരു ഓട്ടമായിരിക്കും." ആത്മ നിർവൃതിയുടെതു പോലുള്ള ഒരു കുളിർരേഖ ഇരുവരുടേയും മനസിലുടെ കടന്നുപോയി.
         വേനലിന്റെ തീക്ഷ്ണത അൽപ്പം കുറഞ്ഞു. ഇളം കാറ്റ് പൂക്കളുടെ ഗന്ധം പരത്തി. ആ റോസാ ചെടി തന്റെ സകല കരുത്തും വീണ്ടെടുത്ത് നല്ലൊരു നാളേക്കായ് ഉയത്തെടുന്നേൽക്കാൻ ശ്രമിക്കുന്നതായി അതിന്റെ വർണങ്ങൾ വീണ്ടെടുക്കാൻ ശ്രമിക്കുന്നതായി അവൾക്ക് തോന്നി. അതിന്റെ വേരുകൾ അതിന് ശക്തി നൽകും
അഞ്ജന കെ
10 A ഗവ.എച്ച് .എസ്.എസ്.പാലയാട്
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ