ഗവ.എച്ച് .എസ്.എസ്.പാട്യം/അക്ഷരവൃക്ഷം/രോഗപ്രതിരോധത്തിനായി ഒരുമിച്ച് പൊരുതാം
രോഗപ്രതിരോധത്തിനായി ഒരുമിച്ച് പൊരുതാം
ഇന്ന് ലോകം മുഴുവൻ ഞെട്ടി വിറപ്പിക്കുന്ന കോവിഡ് 19 എന്ന മാരക രോഗം ചൈനയിലെ വുഹാൻ നഗരത്തിലെ മത്സ്യ മാംസമാർക്കറ്റിൽ ജോലി ചെയ്തിരുന്ന ഒരു വ്യക്തി ഡിസംബർ 1ന് കടുത്ത ശ്വാസം മുട്ടൽ മൂലം ആശുപത്രിയിലാകുകയും ന്യൂമോണിയ പോലുള്ള വൈറസ് രോഗത്തിൻ്റെ ലക്ഷണങ്ങൾ കാണിക്കുകയും തുടർന്ന് കൂടുതൽ പേർ ഇതേ ലക്ഷണങ്ങളെ തുടർന്ന് ആശുപത്രിയിലാകുകയും ചെയ്തു. ഈ രോഗത്തിന് മരുന്ന് കണ്ടുപിടിക്കാത്തതിനാൽ ഒരുപാടു പേർ മരിക്കാനിട വരികയും സമ്പർക്കം മൂലം ഒരുപാടു പേർക്ക് രോഗം ബാധിക്കുകയും പ്രഭവകേന്ദ്രത്തിൽ നിന്ന് പടർന്ന് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുകയും ഒരുപാട് ആളുകൾ മരണപ്പെടുകയും ചെയ്തു ഇന്ത്യയിലും ഇതേ തുടർന്ന് രോഗം പിടിപെടുകയും രോഗവ്യാപനം തടയുന്നതിനായി ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തു. രോഗപ്രതിരോധത്തിനായി സർക്കാരും ആരോഗ്യ പ്രവർത്തകരും കർശന നിർദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. പുറത്ത് പോവുമ്പോൾ മാസ്ക് ധരിക്കുക, കൈകൾ ഇടക്കിടെ സോപ്പിട്ട് കഴുകുക, പുറത്തിറങ്ങുമ്പോൾ മറ്റുള്ളവരുമായി ഒരു മീറ്ററെങ്കിലും അകലം പാലിക്കുക, ചുമ, തുമ്മൽ, ശ്വാസതടസ്സം, എന്നിവ അനുഭവപ്പെടുന്നവർ വൈദ്യസഹായത്തിനായി ഹെൽപ് ലൈൻ നമ്പരിൽ ബന്ധപ്പെടുക തുടങ്ങിയവ. പ്ലേഗിനും വസൂരിക്കും സ്പാനിഷ് ഫ്ലുവിനും ശേഷം ഏറ്റവും വലിയ മഹാമാരിയാണ്കോവിഡ്-19
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം